നിർമ്മാണം പൂർത്തീകരിച്ച വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻ്ററി സ്കൂൾ ഹൈടെക് വിഭാഗം കെട്ടിടത്തിൻ്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉത്ഘാടനം ചെയ്തു
നിർമ്മാണം പൂർത്തീകരിച്ച വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻ്ററി സ്കൂൾ ഹൈടെക് വിഭാഗം കെട്ടിടത്തിൻ്റെ ഉത്ഘാടനം നടന്നു.സംസ്ഥാന സർക്കാരിൻ്റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 7 ഹൈടെക് ക്ലാസ് റൂമുകളും ഒരു സ്റ്റാഫ് റൂമും ഉൾപ്പെടെ 3 നിലകളിലായി നിർമ്മിച്ച വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻ്ററി സ്കൂൾ ഹൈടെക് കെട്ടിടത്തിൻ്റെ ഉത്ഘാടനമാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നത് . മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സ്കൂൾ കെട്ടിടത്തിൻ്റെ ഉത്ഘാടനം നിർവഹിച്ചു.തുടർന്ന് നടന്ന പ്രാദേശികതല യോഗം ഉത്ഘാടനവും കെട്ടിട ശിലാഫലക അനാഛാദന കർമ്മവും പീരുമേട് MLA വാഴുർ സോമൻ നിർവ്വഹിച്ചു.
സ്കൂൾ PTA പ്രസിഡൻ്റ് PM നൗഷാദ് പ്രാദേശിക തല ഉത്ഘാടനയോഗത്തിൽ അധ്യക്ഷനായരുന്നു സ്കൂൾ HM K. മുരുകേശൻ സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്തംഗം SP രാജേന്ദ്രൻ വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് KM ഉഷ, വൈസ് പ്രസിഡൻ്റ് ശ്രീരാമൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീലാ കുളത്തിങ്കൽ,പീരുമേട് AEO M രമേശ്, കൈറ്റ് ജില്ലാ കോഡിനേറ്റർ ഷാജി മോൻ, സ്കൂൾ പ്രിൻസിപ്പൽ S ജർമലിൻ, PTA വൈസ് പ്രസിഡൻ്റ് R രാം രാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ വിവിധ രാഷ്ട്രീയസാമൂഹിക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ഉത്ഘാടനചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.