കേരളം ചുട്ടുപൊള്ളും; 3 ജില്ലകളിൽ ഇന്ന് താപനില ഉയരും; ഇടുക്കിയിലും താപനില ഉയരുന്നു, ഇന്നലെ 35 ഡിഗ്രി സെൽഷ്യസ്

Feb 19, 2024 - 08:16
 0
കേരളം ചുട്ടുപൊള്ളും; 3 ജില്ലകളിൽ ഇന്ന് താപനില ഉയരും; ഇടുക്കിയിലും താപനില ഉയരുന്നു, ഇന്നലെ 35 ഡിഗ്രി സെൽഷ്യസ്
This is the title of the web page

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. കോഴിക്കോട് ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രിവരെയും ഉയരാമെന്നാണ് മുന്നറിയിപ്പ്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പകൽ 11 മണി മുതൽ 3 വരെ പ്രത്യേക ജാഗ്രത പാലിക്കണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കിയിലും ചൂട് ശക്തമാവുകയാണ്. ജില്ലയിൽ ഇന്നലെ 35 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. തൊടുപുഴ ഉൾപ്പെടെയുള്ള മേഖലകളിലാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. പല പ്രദേശങ്ങളും ശുദ്ധജലക്ഷാമത്തിൻ്റെ പിടിയിലായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow