ഇടുക്കി പൂപ്പാറയിൽ പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ഹൈക്കോടതി നിർദേശം

Feb 15, 2024 - 14:07
 0
ഇടുക്കി പൂപ്പാറയിൽ
പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ഹൈക്കോടതി നിർദേശം
This is the title of the web page

ഇടുക്കി പൂപ്പാറയിൽ കയ്യേറ്റം ഒഴിപ്പിച്ച കെട്ടിടങ്ങളിൽ ഉണ്ടായിരുന്ന വ്യാപാരികളെയും കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിൽ തീരുമാനമെടുത്ത് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. ആറോളം വ്യാപാരികൾ നൽകിയ ഹർജി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി നിർദേശം നൽകിയത്. പന്നിയാർ പുഴയുടെ നീരൊഴുക്ക് തടസപ്പെടുത്തുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കാനും ഹൈക്കോടതി ഉത്തരവിട്ടു. പൂപ്പാറ പന്നിയാർ പുഴയുടെ തീരത്തെ അനധികൃത നിർമാണങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റവന്യു വകുപ്പ് നടപടിയെടുത്ത് സീൽ ചെയ്‌ത കെട്ടിടങ്ങളിൽ തുടർ വ്യാപാരം നടത്തുവാനുള്ള അനുമതിക്കായി ആറ് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യപാരികളുടെ പരാതി ഫയലിൽ സ്വീകരിച്ച കോടതി തുടർ വ്യാപാരം നടത്തുവാനുള്ള അനുമതി നിഷേധിക്കുകയും പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ നിർദേശം നൽകുകയും ചെയ്‌തു. ഇതിനായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും ജില്ലാ കളക്‌ടറെയും ചുമത്തപ്പെടുത്തി. അർഹതപെട്ടവരെ കണ്ടെത്തി രണ്ട് ആഴ്ചക്ക് ഉള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. പന്നിയാർ പുഴയുടെ നീരൊഴുക്ക് തടസപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങൾ ഉടൻ പൊളിച്ചു നീക്കുവാനും ജില്ലാ ഭരണകൂടത്തിനു ഹൈക്കോടതി നിർദേശം നൽകിട്ടുണ്ട്‌.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കടകളിൽ നിന്നും സാധങ്ങൾ എടുത്ത് മാറ്റുന്നതിനുള്ള അനുമതിയും കോടതി നല്കിയിട്ടുണ്ട് .പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത് വരെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനും സാധങ്ങൾ വിറ്റഴിക്കാനുമുള്ള അനുമതിയാണ് വ്യാപാരികൾ തേടിയത് എന്നാൽ നിരുത്സാഹപെടുത്തുന്ന വിധിയാണ് ഉണ്ടായത് എന്ന് വ്യാപാരികൾ പറഞ്ഞു. പൂപ്പാറ ടൗണിൽ ശാന്തൻപാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 70 സെൻറ് ഭൂമിയിൽ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിൽ എതിർപ്പ് ഇല്ലെന്ന് ശാന്തൻപാറ പഞ്ചായത്തിൻ്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കടകൾ വീടുകൾ മൂന്ന് ആരാധനാലയങ്ങൾ എന്നിവ ഉൾപ്പെടെ 87 കയ്യേറ്റങ്ങളാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞദിവസം റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്.സർവകക്ഷി യോഗം കൂടി തുടർ സമരങ്ങളുമായി മുന്നോട്ട് പോകുവാനാണ് വ്യാപാരികളുടെ തീരുമാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow