ഭാരതീയ സ്റ്റേറ്റ് ബാങ്ക് സി എസ് ആർ പദ്ധതിയുടെ ഭാഗമായിചട്ട മൂന്നാർ പി എച്ച് സി യിൽ 10 ലക്ഷം രൂപ വിലയുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ സംഭാവന ചെയ്തു

തലയാറിൽ സ്ഥിതി ചെയ്യുന്ന ചട്ട മൂന്നാർ പി എച്ച് സി യിൽ വച്ച് നടന്ന ചടങ്ങിൽഎസ് ബി ഐ ജനറൽ മാനേജർ ശേശു ബാബു പല്ലേ, റീജിയണൽ മാനേജർ സാബു എം ആർ മൂന്നാർ ശാഖ മാനേജർ ജിനേഷ് കെ ജെ എന്നിവർ പങ്കെടുത്തു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി പി മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി സതീഷ് കുമാർ വാർഡ് മെമ്പർ ഗണേശൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവി കുമാർ എന്നിവർ സംസാരിച്ചു .പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ കെസ് ഡി സാം, ഡോക്ടർ സ്നേഹ ഡി സാങ്കി എന്നിവർ സംസാരിച്ചു. മൂന്നാർ ടൗണിൽ നിന്നും 20 കിലോമീറ്റർ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ചട്ട മൂന്നാർ പ്രദേശത്തിന് എസ്ബിഐയുടെ ഈ സഹായഹസ്തം വളരെ പ്രയോജനം ചെയ്യുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി പി പറഞ്ഞു. ബാങ്കിന്റെ വിവിധ ജനക്ഷേമ പദ്ധതികൾ ഇത്തരത്തിലുള്ള അവികസിത പ്രദേശങ്ങളിൽ ഇനിയും എത്തിക്കുവാൻ പ്രതിജ്ഞ ബദ്ധമാണെന്ന് ജനറൽ മാനേജർ സെഷു ബാബു പല്ലേ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച് പറഞ്ഞു.