കാട്ടാന ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.ബി എൽ റാം സ്വദേശി സൗന്ദർരാജ് ആണ് മരിച്ചത്

Jan 26, 2024 - 13:48
 0
കാട്ടാന ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.ബി എൽ റാം സ്വദേശി  സൗന്ദർരാജ് ആണ് മരിച്ചത്
This is the title of the web page

കഴിഞ്ഞ 21 നാണ് കാട്ടാന ആക്രമണത്തിൽ ചിന്നക്കനാൽ ബിയൽറാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജിത് പരിക്കേറ്റത്.ഗുരുതര പരിക്കിനെ തുടർന്ന് തേനി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.ഇരുപത്തി ഒന്നാം തിയ്യതി തിങ്കളാഴ്ച ഉച്ചക്ക് ശേഷം കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൗന്ദർരാജനെ കാട്ടാന ആക്രമിച്ചത്. വർഷങ്ങൾക്കു മുമ്പ് വീണു പരിക്കേറ്റതിനാൽ സൗന്ദരാജന്റെ വലതുകാലിന് ശേഷിക്കുറവ് ഉണ്ടായിരുന്നു. അതിനാൽ കാട്ടാന ആക്രമിക്കാൻ എത്തിയപ്പോൾ സൗന്ദർരാജന് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല. സൗന്ദർ രാജന്റെ മകളുടെ മകൻ റെയ്സനും കൃഷിയിടത്തിൽ ഒപ്പം ഉണ്ടായിരുന്നു. സൗന്ദർരാജനെ ആന ആക്രമിക്കുന്നത് കണ്ട് റെയ്സൻ ഓടി റോഡിലെത്തി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ ആന അവിടെത്തന്നെ ഉണ്ടായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ തുരത്തിയ ശേഷം സൗന്ദർരാജനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നെഞ്ചിൽ ഗുരുതര പരുക്കേറ്റ സൗന്ദർരാജന്റെ 2 കൈകളും ഒടിഞ്ഞിരുന്നു .കാട്ടാന ചവിട്ടിയട്ടിനെ തുടർന്ന് ആന്തരിക അവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മണരണകരണം. അരികൊമ്പനെ ചിന്നക്കനാൽ മേഖലയിൽ നിന്നും മാറ്റിയതിന് ശേഷം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് സൗന്ദർരാജ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow