മാങ്കുളം ഡി എഫ് ഒ യെ സസ്പെൻഡ് ചെയ്യണം. കേരള യൂത്ത് ഫ്രണ്ട് (എം)

Jan 5, 2024 - 16:41
 0
മാങ്കുളം ഡി എഫ് ഒ യെ സസ്പെൻഡ് ചെയ്യണം. കേരള യൂത്ത് ഫ്രണ്ട് (എം)
This is the title of the web page

 ചെറുതോണി: മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിനു സമീപം 2021 ൽ ബ്ലോക്ക് പഞ്ചായത്ത് സന്ദർശകർക്ക് സംരക്ഷണം ഒരുക്കുന്നതിനായി നിർമ്മിച്ച പവിലിയൻ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പും നാട്ടുകാരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന്, ഡി എഫ് ഓയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ആക്രമണത്തിന് ഇരകളായി ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജനപ്രതിനിധികളായ മാങ്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിപിൻ ജോസഫിനെയും പഞ്ചായത്ത് അംഗം അനിൽ ആന്റണിയെയും പൊതുജനങ്ങളെയും അകാരണമായ ആക്രമിച്ച മാങ്കുളം ഡി എഫ് ഒ സുഭാഷിനെ സസ്പെൻഡ് ചെയ്യണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡൻറ് ജോമോൻ പൊടിപാറ ആവശ്യപ്പെട്ടു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിന് അന്നത്തെ ഭരണകൂടം ഗ്രോമോർ ഫുഡ് പദ്ധതി പ്രകാരം ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദനത്തിനായി കർഷകർക്ക് ഭൂമി പതിച്ചു നൽകുകയും, കൃഷിയ്ക്ക് ആവശ്യമായ വിത്തും വളവും പണിയായുധങ്ങളും സൗജന്യമായി നൽകി കർഷകരെ കുടിയിരുത്തുകയും ചെയ്തതിന്റെ ഭാഗമായാണ് ജില്ലയിലെ മാങ്കുളം ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങൾ ജനവാസ കേന്ദ്രങ്ങളായി മാറിയത്.പതിച്ചുകിട്ടിയ കൃഷിഭൂമിയിൽ കഠിനാധ്വാനം ചെയ്ത് പ്രതിസന്ധികളെ അതിജീവിച്ച് സ്വൈര്യജീവിതം കെട്ടിപ്പടുത്ത സാധാരണ കുടിയേറ്റ കർഷകരെ കയ്യേറ്റക്കാരായി ചിത്രീകരിച്ചു കൊണ്ടാണ് വനം വകുപ്പ് അന്യായ നിയമ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.     

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്ന് സംഘർഷത്തിലേക്ക് വരെ എത്തുകയും, കള്ളക്കേസുകൾ ചമച്ച് ജനപ്രതിനിധികളെയും സാധാരണ കർഷകരെയും പ്രതികളാക്കുകയും ,ഭീഷണിപ്പെടുത്തിയും , ബലം പ്രയോഗിച്ചും ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും കർഷകരെ കുടിയിറക്കുവാൻ വനം വകുപ്പ് നടത്തുന്ന അന്യായമായ നിയമ നടപടികളെ ഏതുവിധേനയും ചെറുത്തുതോൽപ്പിക്കേണ്ടതാണ്.

ജനങ്ങൾക്ക് ആശങ്ക സൃഷ്ടിച്ചു കൊണ്ട് അനാവശ്യമായി അക്രമങ്ങളും , നിയമനടപടികളും സ്വീകരിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് എടുത്തുകൊണ്ട് തുടർനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ബഹുജന പ്രക്ഷോഭങ്ങളിലേക്കും സമരപരിപാടികളിലേക്കും കടക്കുമെന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജനപ്രതിനിധികളെ സന്ദർശിച്ച യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡണ്ട് ജോമോൻ പൊടിപാറ, ജില്ലാ ജനറൽ സെക്രട്ടറി വിപിൻ സി അഗസ്റ്റിൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആൽബിൻ വറപോള ,ജില്ലാ ട്രഷറർ ഡിജോ വട്ടോത്ത്, ഇടുക്കി നിയോജക മണ്ഡലം പ്രസിഡൻറ് പ്രിന്റോ ചെറിയാൻ കട്ടക്കയം എന്നീ നേതാക്കൾ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow