പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഇടുക്കിക്കാരി ; കേരളത്തിനഭിമാനമായി ഇടുക്കി കട്ടപ്പനക്കാരിയായ മിനാലി ജോസൻ

ഇന്ത്യയുടെ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ നേരിൽ കാണാനും കേരളത്തെ പ്രതിനിധീകരിച്ച 12 NCC കേഡറ്റ്സിൽ ഒരാളും, ഇടുക്കി ജില്ലയിൽ നിന്നുള്ള ഏക NCC കേഡറ്റുമായി, ഓൾ ഇന്ത്യ NCC ക്യാമ്പിൽ പങ്കെടുത്ത്, ഗുജറാത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സർദാർ വല്ലഭായ് പട്ടേൽ പ്രതിമ (statue of unity) സ്ഥിതി ചെയ്യുന്ന കെവാഡിയയിൽ വച്ച് നടന്ന National unity day പ്രോഗ്രാമിൽ മോദിജിയുടെ മുമ്പിൽ നൃത്ത പരിപാടി അവതരിപ്പിക്കുകയും ചെയ്ത കട്ടപ്പന സ്വദേശി മിനാലി ജോസൻ.
കേരളത്തിൽ നിന്നുള്ള 12 കേഡറ്റ്സിൽ ഏക സ്കൂൾ വിദ്യാർത്ഥിനിയുമായ മിനാലി ജോസൻ കട്ടപ്പന സെൻ്റ് ജോർജ് സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയും NCC അണ്ടർ ഓഫീസറുമാണ്.