അതിജീവന പോരാട്ട വേദി ചെയർമാൻ്റെ പ്രവർത്തനങ്ങളെയും ഇടപാടുകളേയും സംബന്ധിച്ച് സർക്കാർ അന്വേഷണം നടത്തണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ.സലീം കുമാർ
അതിജീവന പോരാട്ട വേദി ചെയർമാൻ്റെ പ്രവർത്തനങ്ങളെയും ഇടപാടുകളേയും സംബന്ധിച്ച് സർക്കാർ അന്വേഷണം നടത്തണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ.സലീം കുമാർ.സർവ്വകക്ഷി യോഗത്തിന് നൽകിയ ഉറപ്പ് പാലിച്ചുകൊണ്ടാണ് സർക്കാർ ഭൂ നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. എന്നാൽ ഇത് അട്ടിമറിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നത്. എന്തിനാണ് കോൺഗ്രസുകാർ ബില്ല് കത്തിച്ചതെന്ന് ജനങ്ങളോട് തുറന്ന് പറയണം. മാത്യു കുഴൽനാടൻ്റെ നിലപാട് ദുരൂഹമാണെന്നും സി പി ഐ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ പറഞ്ഞു.