മറ്റൊരു മണ്ഡലകാലം കൂടി എത്തുമ്പോൾ റോഡ് മാർഗ്ഗം സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പഭക്തർക്ക് എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിക്കൊണ്ട് മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതി പ്രവർത്തനം ആരംഭിച്ചു
മറ്റൊരു മണ്ഡലകാലം കൂടി എത്തുമ്പോൾ റോഡ് മാർഗ്ഗം സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പഭക്തർക്ക് എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിക്കൊണ്ട് മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതി പ്രവർത്തനം ആരംഭിച്ചു.
കഴിഞ്ഞ 13 വർഷക്കാലമായി വിജയകരമായി പ്രവർത്തനം നടത്തി വരുന്നതും , അപകടനിരക്ക് തീരെ കുറച്ച് അയ്യപ്പഭക്തർക്കും മറ്റു യാത്രക്കാർക്കും സുരക്ഷിതമായ യാത്ര ഒരുക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതി ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും, കഴിഞ്ഞ മണ്ഡലകാലത്തും ശ്രദ്ധേയമായ പ്രവർത്തനം നടത്തി വന്ന ഈ പദ്ധതി കുമളി മുതൽ മുണ്ടക്കയം വരെയുള്ള മലയോര ഹൈവേ പ്രദേശത്ത്, ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും, അപകടങ്ങൾ കുറയ്ക്കുന്നതിനും, യാത്രക്കാർക്കും അയ്യപ്പഭക്തർക്കും സുരക്ഷിതമായ യാത്ര ഒരുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം.
ഇടുക്കി എൻഫോസ്മെന്റിന്റെ RTOയുടെ ഏകോപനത്തിൽ കുട്ടിക്കാനത്ത് പ്രവർത്തിച്ചുവരുന്ന സേഫ് സോൺ കൺട്രോൾ റൂമിൽ നിന്നുമാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മനുമോൻ, മധുസൂദനൻ, മിൽജൂ തോമസ് മനോജ് ട എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ RTO ഓഫീസിലെ ഉദ്യോഗസ്ഥർ തീർത്ഥാടകർക്കും വഴിയാത്രക്കാർക്കും സുരക്ഷ ഒരുക്കും, ഇതിനായി നിലവിൽ 10 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്, ആറ് വാഹനങ്ങൾ പെട്രോളിങ്ങിനും അടിയന്തര സാഹചര്യത്തെ നേരിടാൻ ഒരു വാഹനവും റിക്കവറി ആവശ്യങ്ങൾക്കായി ഒരു വാഹനവും ഇതിൽ ഉൾപ്പെടും, സേഫ് സോണിന്റെ മുഴുവൻ സമയ സേവനം ഉറപ്പുവരുത്തുന്നതിന് 18 ജീവനക്കാർ പെട്രോളിങ്ങിനും നാല് ജീവനക്കാർ കൺട്രോൾ റൂം പ്രവർത്തനങ്ങളിലും മൂന്ന് ഷിഫ്റ്റിലായി പ്രവർത്തിക്കും മോട്ടോർ വാഹന വകുപ്പ് ജീവനക്കാർക്ക് പുറമേ വാഹനമോടിക്കുന്നതിന് പരിചയസമ്പന്നരായ 26 ഡ്രൈവർമാരെയും പ്രത്യേക പരിശീലനം നൽകി റിക്രൂട്ട് ചെയ്തിട്ടുണ്ട്.
കുമളി മുതൽ വണ്ടിപ്പെരിയാർ വരെയും, വണ്ടിപ്പെരിയാർ മുതൽ സത്രം വരെയും, വണ്ടിപ്പെരിയാർ മുതൽ കുട്ടിക്കാനം വരെയും, കുട്ടിക്കാനം മുതൽ പുല്ലുപാറ വരെയും, പുല്ലുപാറ മുതൽ മുണ്ടക്കയം വരെയും മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ വാഹനം നിരന്തരം റൂട്ടിൽ പെട്രോളിങ് നടത്തും,
കുട്ടിക്കാനം അമ്മച്ചി കൊട്ടാരം റോഡിൽ പ്രവർത്തനം ആരംഭിച്ച സേഫ് സോൺ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ഇന്ന് നടന്നു, ചടങ്ങിൽ പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി രമേശ് അധ്യക്ഷത വഹിച്ച ചടങ്ങ്, ഇടുക്കി എൻഫോസ്‌മെന്റ് RTO പ്രദീപ് എസ് എസ് ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനുമോൻ വി എസ് സ്വാഗതം ആശംസിച്ചു, വണ്ടിപ്പെരിയാർ ജോയിന്റ് RTO നിഖിൽ സ്ക്കറിയാ, ഇടുക്കി എൻഫോസ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് വർഗീസ്, ഇടുക്കി മോട്ടോർ വെഹിക്കിൾ RTO സനീഷ് കെ എസ്, ഇടുക്കി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ, ഡ്രൈവേഴ്സിന്റെ സീനിയർ പ്രതിനിധി മോഹനൻ എം എസ് തുടങ്ങിയവർ സംസാരിച്ചു.



