കട്ടപ്പന വാഴവര സർക്കാർ ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശ മിനി മാരത്തോൺ സംഘടിപ്പിച്ചു; സ്കൂളിൽ വെച്ച് നടക്കുന്ന ഈ വർഷത്തെ കായികമേളയോട് അനുബന്ധിച്ചാണ് മിനി മാരത്തോൺ സംഘടിപ്പിച്ചത്. ഇടുക്കി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സുരേഷ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
വാഴവര സർക്കാർ ഹൈസ്കൂളിൽ 2026 -27 വർഷത്തെ കായികമേളയോട് അനുന്ധിച്ചാണ് ലഹരി വിരുദ്ധ സന്ദേശ മിനി മാരത്തോൺ സംഘടിപ്പിച്ചത്. വാഴവര ബസ്റ്റോപ്പിൽ നിന്നും ആരംഭിച്ച മിനി മാരത്തോൺ മെയിൻ റോഡ് വഴി നിർമ്മലാ സിറ്റിയിൽ എത്തിയശേഷം വാഴവര സ്കൂളിൽ എത്തിയാണ് സമാപിച്ചത്. ഇടുക്കി എക്സൈസ് ഇൻസ്പെക്ടർ പി കെ സുരേഷ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
കട്ടപ്പന നഗരസഭ കൗൺസിലർ ജെസി ബെന്നി സ്കൂൾ ഹെഡ്മാസ്റ്റർ സുമേഷ്, സ്റ്റാഫ് സെക്രട്ടറി ആതിര, പിടിഎ പ്രസിഡണ്ട് എംപി സജീവ്, വൈസ് പ്രസിഡണ്ട് കെ കെ മനോഹരൻ, വ്യാപാരി വ്യവസായി വാഴവര യൂണിറ്റ് പ്രസിഡണ്ട് ഷാജി അഗസ്റ്റിൻ, മുൻ കൗൺസിലർ ബെന്നി കുരിയൻ, സെബിൻ എന്നിവർ സംസാരിച്ചു.

