ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി;യാത്രക്കാർ സുരക്ഷിതർ

ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി.ഹൗസ് ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് യാത്രക്കാർ സുരക്ഷിതർ.ബോട്ടിൽ വെള്ളം കയറുന്നത് കണ്ട് ഇവരെ തൊട്ടടുത്തുണ്ടായിരുന് ബോട്ടിലേക്ക് മാറ്റി.റിലാക്സിങ് കേരള എന്ന ബോട്ടാണ് റാണി കായൽ ഭാഗത്ത് മുങ്ങിയത്.ബോട്ടിന്റെ അടിത്തട്ട് തകർന്ന് വെള്ളം കയറുകയായിരുന്നു .അനസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.ബോട്ടിന്റെ പഴക്കം അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.മണൽ തിട്ടയിലിടിച്ച് അടിപ്പലക ഇളകിയതാവാമെന്ന് സംശയം.