അരിക്കൊമ്പൻ ജനവാസ മേഖലയ്ക്കടുത്ത് : നിരീക്ഷിച്ച് തമിഴ്നാട് വനം വകുപ്പ്
ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിൻ ഭാഗത്തെ വനമേഖലയിൽ എത്തിയ അരിക്കൊമ്പൻ അവിടെ മണിക്കൂറുകളോളം വിശ്രമിച്ച ശേഷമാണ് പതിയെ സഞ്ചരിച്ചു തുടങ്ങിയത്. കമ്പം: തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയിൽ ഭീതി സൃഷ്ടിച്ച അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നുവെന്ന് വിവരം. അവസാനം സിഗ്നൽ ലഭിക്കുമ്പോൾ അരിക്കൊമ്പനുള്ളത് ചുരുളിക്ക് സമീപമാണ്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയാണ് തമിഴ്നാട് വനം വകുപ്പ്. ജനവാസ മേഖലയിൽ നിന്ന് മാറി ഇന്നലെ രാത്രി മേഘമല ഭാഗത്തേക്ക് നീങ്ങിയിരുന്നു. ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിൻ ഭാഗത്തെ വനമേഖലയിൽ എത്തിയ അരിക്കൊമ്പൻ അവിടെ മണിക്കൂറുകളോളം വിശ്രമിച്ച ശേഷമാണ് പതിയെ സഞ്ചരിച്ചു തുടങ്ങിയത്.