കാഞ്ചിയാർ ലൂർദ്ദ് മാതാ പള്ളിയിൽ ഇടവക മധ്യസ്ഥനായ പരിശുദ്ധ ലൂർദ്ദ് മാതാവിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 2026 ഫെബ്രുവരി 6,7, 8 തീയതികളിൽ
കാഞ്ചിയാർ ലൂർദ്ദ് മാതാ പള്ളിയിൽ ഇടവക മധ്യസ്ഥനായ പരിശുദ്ധ ലൂർദ്ദ് മാതാവിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 2026 ഫെബ്രുവരി 6,7, 8 ( വെള്ളി, ശനി, ഞായർ )തീയതികളിൽ നടത്തപെടുന്നു. വിവിധ ആഘോഷ പരിപാടികളോടെ ആണ് തിരുനാൾ നടത്തപെടുന്നത്.ആദ്യദിനമായ വെള്ളിയാഴ്ച (06-02-2026)വൈകിട്ടു 4.30 കൊടിയേറ്റും ഒപ്പം തിരുസ്വരൂപ പ്രതിഷ്ഠയും. ശനി വൈകീട്ട് 5.45 ന് ലബ്ബക്കട കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. തിരുനാൾ സന്ദേശം നൽകുന്നത് റവ.ഫാദർ ജോസഫ് പൈമ്പള്ളിൽ. അന്നേദിവസം അമല കമ്മ്യൂണിക്കേഷൻസ് കാഞ്ഞിരപ്പള്ളി ഒരുക്കുന്ന നാടകം "ഒറ്റ" അരങ്ങേറും.അവസാന ദിവസം (08-02-2026) ആഘോഷമായ തിരുനാൾ റാസ,പ്രദക്ഷിണം, ദിവ്യകാരുണ്യ ആശിർവ്വാദം തിരുവനന്തപുരം വോയിസ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടത്തപെടും.

