തൊടുപുഴ മുട്ടത്തിന് സമീപം കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു
തൊടുപുഴ മുട്ടത്തിന് സമീപം പെരുമറ്റം - തെക്കുഭാഗം റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മലങ്കര മ്രാല സ്വദേശി കളപ്പുരക്കൽ സജീവ് (52) ആണ് മരിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്നു. ഇന്ന് പുലർച്ചെ 3.30-ഓടെയാണ് അപകടമുണ്ടായത്. സജീവ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുട്ടം ടൗണിൽ കെ.കെ മെഡിക്കൽസ് നടത്തുന്ന പ്രീതിയാണ് സജീവിൻ്റെ ഭാര്യ. മ്രാല പോസ്റ്റ് ഓഫീസിന് സമീപമാണ് താമസം.

