സംസ്ഥാന സർക്കാർ യുവാക്കളെ ലഹരിയിൽ നിന്നും മോചിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം കളിക്കളങ്ങൾ നിർമ്മിക്കുകയാണ്.എന്നാൽ ഇടുക്കി കരുണാപുരം ഗ്രാമപഞ്ചായത്തിൽ, കളിക്കുന്ന യുവാക്കളെ വിലക്കുകയാണ് ഭരണസമിതി
വോളിബോൾ എന്നത് കരുണാപുരത്ത് പതിറ്റാണ്ടുകളായി തലമുറകൾ കൈമാറി വന്ന ഒരു കായിക ഇനമാണ്.പഞ്ചായത്തിലെ എല്ലാ ഗ്രാമങ്ങളിലും ഒരു വോളിബോൾ കോർട്ടെങ്കിലും ഉണ്ട്.പഞ്ചായത്ത് ഓഫീസിനു മുമ്പിലെ കളിക്കളത്തിൽ 50ലധികം ചെറുപ്പക്കാരാണ് വൈകുന്നേരങ്ങളിൽ വോളിബോൾ കളിച്ചുകൊണ്ടിരുന്നത്.കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിക്കിടന്നിരുന്ന കളി കഴിഞ്ഞ ആഴ്ചയാണ് വീണ്ടും യുവാക്കളുടെ കൂട്ടായ്മ ആരംഭിച്ചത്.ഒരാഴ്ചയോളം കളിയും തുടർന്നു.ഉടനെ , ഇന്നലെ പഞ്ചായത്ത് സെക്രട്ടറിയും മറ്റുള്ളവരും പോലീസിനെ വിളിച്ചു വരുത്തി ഇവിടെ കളിക്കുവാൻ ആകില്ലന്ന് പറയുകയായിരുന്നു.തുടർന്ന് ഏറ്റവും നെറ്റും ബോളുമടക്കം അധികൃതർ എടുത്തുകൊണ്ട് പോയി.
ബോളും നെറ്റും വാങ്ങാൻ പൈസ ഇല്ലാതിരുന്ന യുവാക്കൾ കരോൾ നടത്തി സമ്പാദിച്ച പണം ഉപയോഗിച്ചാണ് ഇതെല്ലാം വാങ്ങിയത്.ഇതാണ് പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവരുത്തി മുറിച്ച്കൊണ്ടുപോയത്.
ഇതേസമയം ഗ്രൗണ്ടിന് സമീപം ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത ബാങ്കിൻറെ പാർക്കിംഗ് ഏരിയയിലാണ് കളി നടക്കുന്നതെന്നും അത് അനുവദിക്കുകയില്ലന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.എന്നാൽ ബാങ്കിൻറെ പ്രവർത്തി സമയം കഴിഞ്ഞ ശേഷം ആറുമണിയോടുകൂടി മാത്രമേ കളി ആരംഭിക്കുകയുള്ളൂവെന്ന് കായിക താരങ്ങളും വ്യക്തമാക്കുന്നു.എന്താണെങ്കിലും ശക്തമായ പ്രതിഷേധമാണ് യുവാക്കളുടെ ഇടയിൽ നിന്നും ഉയരുന്നത്.



