ക്രിസ്മസ് ദിനത്തിൽ പീരുമേട് പാമ്പനാറ്റിൽ പലചരക്ക് കടയിൽ നിന്നു 1.25 ലക്ഷം കവർന്ന കേസിൽ പ്രതി പോലീസ് പിടിയിൽ.
ക്രിസ്മസ് ദിനത്തിൽ പീരുമേട് പാമ്പനാറ്റിൽ പലചരക്ക് കടയിൽ നിന്നു 1.25 ലക്ഷം കവർന്ന കേസിൽ പ്രതി പോലീസ് പിടിയിൽ. പാമ്പനാർ പട്ടുമുടി സ്വദേശി ആബിദ് (22)ആണ് പോലീസ് പിടിയിലായത്. പാമ്പനാറിൽ പ്രവർത്തിക്കുന്ന മാതാ സ്റ്റോറിൽ മോഷണം നടത്തിയ കേസിൽ ആണ് ആബിദിനെ അറസ്റ്റു ചെയ്തത്.പീരുമേട് എസ്എച്ച്ഒ ഒ വി ഗോപി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; ഇതിനുമുമ്പും സമാനമായ കുറ്റകൃത്യങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്.
കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ മറച്ചതിന് ശേഷം പണവും സിഗരറ്റ് ബണ്ടിലുകളും മോഷ്ടിക്കുകയായിരുന്നു.
കടയുടെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന് ശേഷം ആബിദ് അകത്ത് പ്രവേശിച്ച മോഷണം നടത്തുകയായിരുന്നു. ഇയാൾ ഒറ്റയ്ക്കാണ് കൃത്യത്തിൽ ഏർപ്പെട്ടത് എന്നും പോലീസ് പറയുന്നു. തെളിവ് നശിപ്പിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തിയ കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
തൊണ്ടിമുതൽ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. തുടർന്ന് ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. അതിനുശേഷം മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
പീരുമേട് എസ് എച്ച് ഓ ഒ വി ഗോപി ചന്ദ്രൻ, സബ് ഇൻസ്പെക്ടർ രാജേഷ് വി കെ, സിപിഎം മാരായ ബിനു ജോഷി നിതീഷ് ഷിജിമോൻ എന്നി പോലീസ് അംഗമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

