എണ്ണൂറിനടുത്ത് ഡയാലിസസ് കഴിഞ്ഞു; തുടർ ചികിത്സിക്ക് സുമനുസുകളുടെ കനിവ് തേടി വീട്ടമ്മ
ഇരുവൃക്കകളും തകറിലായ വണ്ടിപ്പെരിയാർ ചുരുക്കുളം എസ്റ്റേറ്റ് ലയത്തിലെ താമസക്കാരിയയായ സിജിയ്ക്ക് ഇതിനോടകം എണ്ണൂറിനടുത്ത് ഡയാലിസ് പൂർത്തിയാക്കി. സാമ്പത്തിക ബാധ്യത അലട്ടുന്നതിനാൽ തുടർ ചികിത്സക്കായി സുമനുസുകളുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ നിർധന കുടുംബം . 2015-ൽ ഭർത്താവുമൊത്ത് വയറുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളോജിൽ ചികിത്സ തേടിയപ്പേഴാണ് ഇരു വ്യക്കകളും തകരാറിലായെന്ന് അറിയുന്നത്. മുരിക്കടിയിൽ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു സിജിയുടെ ഭർത്താവ് അനീഷ് .സ്വന്തമായി വീടില്ലാത്തതിനാൽ വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഷിജിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർഥിക്കുകയും നിരവധിയായ ആളുകൾ നിന്നും അനീഷ് സഹായവും സ്വീകരിച്ചിരുന്നു .എന്നാൽ വർഷങ്ങൾ പിന്നട്ടതോടെ അനീഷിന് ചികിത്സ ചെലവ് താങ്ങാവുന്നതിലും അപ്പുറമായി. ഒടുവിൽ 2023 ഫെബ്രുവരി ഒൻപതിന് അനീഷ് ആത്മഹത്യ ചെയ്തു. ഇതോടെ 12 വയസ്സുകാരിയായ മകളും സിജിയും തനിച്ചായി .വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഇവർക്ക് വാടക കൊടുക്കാൻ പോലും നിവൃത്തിയില്ലാതായതോടെ വണ്ടിപ്പെരിയാറിലെ ഷിജിയുടെ മാതാപിതാക്കളുടെ കൂടെയാക്കി താമസം. 2016 മുതലാണ് ഡയാലിസിസ് സിജിയ്ക്കു ആരംഭിച്ചത് .ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യണം .ഒരു ഡയാലിസിസിന് ഏകദേശം 4000 നു മുകളിലാണ് ചെലവ് . വൃക്ക മാറ്റി വയ്ക്കുന്നതിന് സഹോദരനായ ഷിന്റോയുടെ വൃക്ക സിജിയ്ക്കു നൽകുന്നതിന് തീരുമാനിക്കുകയും ചെയ്തിരുന്നു .പക്ഷേ പരിശോധന നടത്തിയപ്പോൾ വിധി മറ്റൊന്നായിരുന്നു. ഷിൻ്റോയ്ക്കും ഇതേ അസുഖമാണെന്ന് കണ്ടെത്തി . രോഗം മൂർച്ഛിച്ച് 2021 ഓഗസ്റ്റിൽ ഷിന്റോ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇപ്പോൾ വണ്ടിപ്പെരിയാർ ചുരക്കളം എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന സിജിയും മോളും എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ്