വിലക്കയറ്റം; തൊടുപുഴയില്‍ കളക്ടറുടെ മിന്നല്‍ പരിശോധന; 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Jul 27, 2023 - 15:31
 0
വിലക്കയറ്റം; തൊടുപുഴയില്‍ കളക്ടറുടെ മിന്നല്‍ പരിശോധന; 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
This is the title of the web page

പലചരക്ക് സാധനങ്ങള്‍ക്കും പച്ചക്കറിക്കും വില അനിയന്ത്രിതമായ കുതിച്ചുകയറുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തൊടുപുഴ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. 
പച്ചമുളക്, ഇഞ്ചി, ഉള്ളി തുടങ്ങിയവയ്ക്ക് വ്യാപാരികള്‍ വന്‍വില ഈടാക്കുന്നു എന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ സ്‌ക്വാഡ് പരിശോധന നടത്തിയത്. ഓണക്കാലത്ത് കൃത്രിമ വിലവര്‍ധന ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരത്തിലുള്ള മിന്നല്‍ പരിശോധനകള്‍ എല്ലാ ആഴ്ചയിലും ഉണ്ടാകുമെന്ന് കളക്ടര്‍ അറിയിച്ചു. തൊടുപുഴയില്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ 14  കേസുകള്‍ വിവിധ വകുപ്പുകളിലായി രജിസ്റ്റര്‍ ചെയ്തു.
പരിശോധനയില്‍ ജില്ലാ കളക്ടറെ കൂടാതെ ജില്ലാ സപ്ലൈ ഓഫീസര്‍ ലീലാകൃഷ്ണന്‍ വി.പി, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ  ബൈജു കെ.ബാലന്‍, മോഹനന്‍. എ, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ നോയല്‍ ടി. പീറ്റര്‍, മനോജ് പി.എന്‍, സുജോ തോമസ്, പൗര്‍ണമി പ്രഭാകരന്‍, ദീപ തോമസ്, ഫുഡ് ആന്റ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ രാഗേന്ദു, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍  ഷിന്റോ എബ്രഹാം, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ്മാരായ ഗോപകുമാര്‍ കെ, ബഷീര്‍ വി. മുഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  സുനില്‍കുമാര്‍ എം. ദാസ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow