കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയതിനെത്തുടർന്ന് കാപ്പ ചുമത്തി മുരിക്കാശ്ശേരി സ്വദേശിയെ ജയിലിലടച്ചു
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയതിനെത്തുടർന്ന് കാപ്പ ചുമത്തി മുരിക്കാശ്ശേരി സ്വദേശിയെ ജയിലിലടച്ചു. മുരിക്കാശേരി വെള്ളുകുന്നേൽ ലിയോ വി ജോർജിനെയാണ് മുരിക്കാശേരി പോലീസ് ജയിലിൽ അടച്ചത്.കേരളത്തിനകത്ത് വിവിധ ജില്ലകളിൽ കള്ളനോട്ട് , മോഷണം അടിപിടി തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് മുരിക്കാശേരി സ്വദേശി വെള്ളുക്കുന്നേൽ ലിയോ ജോർജ് .ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവിൻപ്രകാരമാണ് ലിയോയെ കാപ്പ ചുമത്തി ജയിലിൽ അടച്ചത് .മുരിക്കാശേരി പോലീസ് എസ് ഐ റോയി എൻ എസ് , എ എസ് ഐ ജോർജ്കുട്ടി , എസ് സി പി ഓ മാരായ അഷറഫ് , ജോബിൻ , രതീഷ് സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് ലിയോ ജോർജിനെ വീട്ടിൽ നിന്നും പിടികൂടിയത് .