കട കേന്ദ്രീകരിച്ച് വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിവന്നയാളെ കട്ടപ്പന എക്‌സൈസ് അറസ്റ്റ് ചെയ്തു. പുത്തന്‍പറമ്പില്‍ ജോബി ആന്റണിയാണ് പിടിയിലായത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

വെള്ളിലാംകണ്ടം കുഴല്‍പ്പാലത്തിന് സമീപമുള്ള കട കേന്ദ്രീകരിച്ച് വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിവന്നയാളെ കട്ടപ്പന എക്‌സൈസ് അറസ്റ്റ് ചെയ്ത . കടയുടമ പുത്തന്‍പറമ്പില്‍ ജോബി ആന്റണിയാണ് ഇന്ന് രാവിലെ പിടിയിലായത്. 1.8 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. കട്ടപ്പനയിലെയും ഉപ്പുതറയിലെയും ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങി കൂടിയ വിലയ്ക്ക് ചില്ലറ വില്‍പ്പന നടത്തിയിരുന്നു. അനധികൃത മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് കട്ടപ്പന എക്‌സൈസില്‍ ഇയാള്‍ക്കെതിരെ മൂന്നു കേസുകളുണ്ട്. കഴിഞ്ഞ തിങ്കള്‍ രാത്രി കുഴല്‍പ്പാലത്തെ കടയില്‍ മോഷണം നടന്നതായി ഇയാള്‍ ആരോപിച്ചിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയന്‍ പി ജോണ്‍, സി ഇ ഒ മാരായ പ്രിന്‍സ് എബ്രഹാം, പികെ ബിജുമോന്‍, എം സി സാബുമോന്‍, സിഎന്‍ ജിന്‍സണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.