കാഞ്ചിയാർ സെൻറ് മേരീസ് എൽ പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.അധ്യാപികയും കവയിത്രിയുമായ സുമ റോസ് ആൻറണി ക്ലബ്ബുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു

കാഞ്ചിയാർ സെന്റ് മേരീസ് എൽ. പി സ്കൂളിലെ ആർട്സ് ക്ലബ് ,സയൻസ് ക്ലബ് ,മാക്സ് ക്ലബ് ,തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന കർമ്മം നടന്നു .സ്കൂൾ ഓഡിറ്റോറിയൽ നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി. സാൽവിയ അധ്യക്ഷത വഹിച്ചു .വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന കർമ്മം അധ്യാപികയും കവയിത്രിയുമായ സുമ റോസ് ആൻറണി നിർവഹിച്ചു .പരിപാടിയുടെ ഭാഗമായി വിവിധ ക്ലബ്ബുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥാനാരോഹണം നടന്നു പി.ടി.എ പ്രസിഡന്റ് റോയിമോൻ തോമസ് , സി. ആൻസ് എസ് .ഡി, മഞ്ജു സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.പരിപാടിയുടെ ഭാഗമായി കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും നടന്നു.