കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടുകാട്ടുന്ന അവഗണനക്കെതിരെ 'കേരളം ഇന്ത്യയിലല്ലേ?' എന്ന മുദ്രാവാക്യവുമായി സി.പി.ഐ. എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു . കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ നടന്ന ഉപരോധം സമരം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്യുതു.



