ഇടുക്കി മെഡിക്കൽ കോളജിൽ നഴ്സിംഗ് കോളജും: അനുമതി ലഭിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

Jul 16, 2023 - 16:40
Jul 16, 2023 - 17:00
 0
ഇടുക്കി മെഡിക്കൽ കോളജിൽ നഴ്സിംഗ് കോളജും: അനുമതി ലഭിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

ഇടുക്കി മെഡിക്കൽ കോളജിനോട് അനുബന്ധിച്ചു നഴ്സിംഗ് കോളജ് കൂടി ആരംഭിക്കുന്നതിന് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇടുക്കിയുടെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഇതിലൂടെ സംഭവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളജുകളോട് അനുബന്ധിച്ച് നഴ്സിംഗ് കോളജുകൾ തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്‌. ഇടുക്കിക്ക് പുറമെ പത്തനംതിട്ട, പാലക്കാട്, വയനാട്, കാസർകോട് മെഡിക്കൽ കോളജുകളോട് അനുബന്ധിച്ചാകും നഴ്സിംഗ് ക്‌ളാസ്സുകൾ. ഇതിൽ വയനാട്, കാസർകോട് ജില്ലകൾക്ക് നാഷണൽ മെഡിക്കൽ കൗണ്സിലിന്റെ അംഗീകാരം വേണം. നഴ്സിംഗ് കോളജിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉന്നത വിദ്യാഭ്യാസ രംഗത്ത് മുൻഗണന നൽകിയാണ് സർക്കാരിന്റെ ഇതുവരെയുള്ള ഓരോ പ്രവർത്തനങ്ങളുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളജിന്റെ തുടർ പ്രവർത്തനങ്ങൾ കാര്യക്ഷമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകിയിരുന്നു. ഈ വർഷം നേഴ്സിംഗ് രംഗത്ത് മാത്രം 600 സീറ്റുകൾ വർധിപ്പിക്കാനായി. സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റമാണ് സർക്കാർ നടത്തുന്നത്. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിൽ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും നടത്തിയ ഇടപെടലുകൾക്ക് മന്ത്രി റോഷി അഗസ്റ്റിൻ നന്ദി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow