മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയില്‍

കോട്ടയം വൈക്കത്ത് മധ്യവയസ്‌കനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പുനലൂര്‍ സ്വദേശി ബിജു ജോര്‍ജാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തോട്ടകം സ്വദേശി സജീവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നു രാവിലെയാണ് പെരുഞ്ചില്ല ഷാപ്പിനു മുന്നില്‍ ബിജു ജോര്‍ജിന്റെ മൃതദേഹം കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് വൈക്കം പൊലീസ് നടത്തിയ അന്വഷണത്തിലാണ് പ്രതി പിടിയിലായത്. സജീവും ബിജുവും ഒരുമിച്ചായിരുന്നു താമസം. തന്റെ ഫോണും ഇരുപതിനായിരം രൂപയും ബിജു മോഷ്ടിച്ചെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് സജീവ് പൊലീസിനോട് പറഞ്ഞു.