മണ്ണിടിച്ചില്‍ ഉണ്ടായ ഇടുക്കി ദേവികുളം ഗ്യാപ്പ് റോഡില്‍ കല്ലും മണ്ണും പൂര്‍ണ്ണമായി നീക്കുന്ന ജോലികള്‍ തുടരുന്നു. മഴ ശക്തമായതിനെ തുടർന്ന് രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് ഇതു വഴി യാത്രാ അനുമതിയുള്ളത്

കഴിഞ്ഞ ദിവസം മണ്ണിടിച്ചില്‍ ഉണ്ടായ ദേവികുളം ഗ്യാപ്പ് റോഡിലേക്ക് ഇടിഞ്ഞെത്തിയ കല്ലും മണ്ണും റോഡില്‍ നിന്ന് പൂര്‍ണ്ണമായി നീക്കം ചെയ്യുന്നതിനായുള്ള നടപടി പുരോഗമിക്കുകയാണ്. കല്ലും മണ്ണും നീക്കി ഇതുവഴി ഭാഗികമായി വാഹന ഗതാഗതം പുനസ്ഥാപിച്ചു.നിലവില്‍ ഒറ്റവരിയായാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. കഴിഞ്ഞ ദിവസം ഗ്യാപ് റോഡ് ഭാഗത്തു വീണ്ടും മഴ ശക്തമായതിനെ തുടർന്ന് രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് ഇതു വഴി ജില്ലാ ഭരണകൂടം യാത്രാ അനുമതി നൽകിയിരിക്കുന്നത്.
പാത തുറന്നെങ്കിലും മഴ ശക്തിപ്രാപിച്ചാല്‍ വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത ഉണ്ട്. ചിലയിടങ്ങളില്‍ പാറക്കെട്ടുകൾ താഴേക്ക് അടര്‍ന്ന് വീഴാന്‍ സാധ്യതയുള്ളതിനാൽ ഇത് നീക്കാനുള്ള നടപടി സ്വികരിക്കുമെന്നും ദേശീയപാതാ അധികൃതർ പറഞ്ഞു.