ഇടുക്കി പൊന്മുടി ചപ്പാത്തിൽ നിന്നും നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു ;2 പേർക്ക് പരിക്ക്

പൊന്മുടി ചപ്പാത്തിൽ കുഴിയിൽ വീണ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരിക്ക്. പൊന്മുടി മലയാംപുറത്ത് ടോമി, വാഹനം ഓടിച്ച ബന്ധുവായ രാജാക്കാട് കുത്തുങ്കൽ കരിന്തേരിപുഴയിൽ കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം; ടോമിയും, കുഞ്ഞും ,പൊന്മുടി ചപ്പാത്ത് വഴി ബന്ധുവീട്ടിലേക്ക് വാഹനത്തിൽ പോകവേ ചപ്പാത്തിലെ കുഴിയിൽ വീണ സ്കൂട്ടർ നിയന്ത്രണം വിട്ട് വാഹനവും, ഇരുവരും വെള്ളത്തിലേക്ക് വീണു . ഈ സമയം മറ്റൊരു വാഹനത്തിൽ വരികയായിരുന്ന സമീപവാസിയും, വിവരമറിഞ്ഞ നാട്ടുകാരും ചേർന്ന് പാറക്കെട്ടുകൾക്കിടയിൽ വീണ ഇവരെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് കഴുത്തിന്റെ എല്ലിന് പൊട്ടലുണ്ട്. നിലവിൽ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. താടിക്കും, കഴുത്തിനും, കൈക്കും പരിക്കേറ്റ ടോമിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. ചപ്പാത്തിൽ ഇടവിട്ട് പൊക്കം കുറഞ്ഞ ചെറിയ കോൺഗ്രീറ്റ് തൂണുകളാണ് ഉള്ളത്. ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത കൂടുതലാണ്. സുരക്ഷയൊരുക്കുന്ന രീതിയിൽ കൈവരികൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്..