മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിൽ പഠനം നടത്താൻ തമിഴ്നാട്; സുപ്രീം കോടതി നിർദ്ദേശത്തിന് എതിര്

Jul 4, 2023 - 18:06
 0
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിൽ പഠനം നടത്താൻ തമിഴ്നാട്; സുപ്രീം കോടതി നിർദ്ദേശത്തിന് എതിര്
This is the title of the web page

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ചു സ്വതന്ത്ര പഠനത്തിനു സുപ്രീം കോടതി നിർദേശിച്ചിരിക്കെ, ഇതിനുള്ള നടപടികൾ തമിഴ്നാട് സ്വീകരിക്കുമെന്ന് കേന്ദ്ര ജല കമ്മിഷൻ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. കമ്മിഷൻ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച പരാമർശമുള്ളത്. ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയിലെത്തുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനയുമായി തമിഴ്നാട് മുന്നോട്ടുപോകുമെന്നാണ് റിപ്പോർട്ടിലുള്ളത്.അതേസമയം, സ്വതന്ത്ര സമിതിയെ വച്ചുള്ള സമഗ്ര പരിശോധനയാണ് കോടതി നിർദേശിച്ചിരുന്നത്. കേരളത്തിന് ഇതുമായി ബന്ധപ്പെട്ട് ആശങ്കകളുള്ളതിനാൽ, പരിശോധനയ്ക്കു തമിഴ്നാടിനെ തന്നെ ചുമതലപ്പെടുത്തുന്നതിനു തുല്യമാവും ഇതെന്നു വിലയിരുത്തലുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരളത്തിലെ പ്രളയ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാർ ഡാം തുറക്കുന്നതു സംബന്ധിച്ച വിവരം മുൻകൂർ അറിയിക്കുന്ന കാര്യത്തിൽ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിനു താൽക്കാലിക പരിഹാരം കാണാനാണ് നിലവിൽ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു. വള്ളക്കടവ് –മുല്ലപ്പെരിയാർ ഗാട്ട് റോഡ് അറ്റകുറ്റപ്പണി നടത്തി ശക്തിപ്പെടുത്തുന്ന വിഷയത്തിൽ കേരളം സഹകരിക്കുന്നില്ലെന്ന പരാതിക്കും തീർപ്പുണ്ടായെന്നാണു സൂചന. നിർമാണത്തിനുള്ള എസ്റ്റിമേറ്റ് കേരളത്തിന്റെ വനം വകുപ്പ് തമിഴ്നാടിനു കൈമാറും. അവർ തുക നൽകുന്ന മുറയ്ക്ക് കേരളം നിർമാണത്തിലേക്കു കടക്കും. അതേസമയം, ബേബി, എർത്ത് ഡാമുകളിലെ 15 മരങ്ങൾ മുറിച്ചുനീക്കുന്ന കാര്യത്തിൽ തീർപ്പായില്ല. കേരളം ഇനിയും അനുമതി നൽകിയിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രശ്നത്തിനു പരിഹാരം കാണാൻ സമിതി ഇരു ചീഫ് സെക്രട്ടറിമാരോടും നിർദേശിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow