ഉടുമ്പൻചോലയിൽ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ മർദനത്തിൽ മൂന്ന് സ്ത്രീ തൊഴിലാളികൾക്ക് പരിക്ക്
ഉടുമ്പൻചോലയിൽ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ മർദനത്തിൽ മൂന്ന് സ്ത്രീ തൊഴിലാളികൾക്ക് പരിക്ക്.പരിക്കേറ്റ തൊഴിലാളികളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്റ്റേറ്റ് സൂപ്രണ്ട് തൊഴിലാളികളുടെ വീഡിയോ പകർത്തിയതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. സൂപ്രണ്ടിന്റെ നടപടി ചോദ്യം ചെയ്ത തൊഴിലാളികളെ മർദിക്കുകയായിരുന്നു.സംഭവത്തിൽ ഉടുമ്പൻചോല പോലീസ് കേസെടുത്തു.



