ചിന്നക്കനാലിൽ കാട്ടാന ആക്രമണം

ചിന്നക്കനാലിൽ കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനി ഗോപിയുടെ വീടാണ് കാട്ടാന കൂട്ടം തകർത്തത്.കഴിഞ്ഞ രണ്ട് ദിവസമായി ചക്ക കൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാന കൂട്ടം ഈ മേഖലയിൽ ഉണ്ട്.ഇന്നലെ രാത്രിയിൽ കോളനിക്ക് സമീപം എത്തിയ കാട്ടാന കൂട്ടം ഗോപിയുടെ വീടിനു സമീപത്ത് നിലയുറപ്പിക്കുകയും വീട് ഭാഗികമായി തകർക്കുകയും ചെയ്‌തു. ഗോപിയുടെ മകളും മരുമകനുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർ കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി അടിമാലിക്ക് പോയിരുന്നതിനാൽ വൻ അപകടം ഒഴിവായി. ചിന്നക്കനാൽ ആർ ആർ റ്റി സംഘം സ്ഥലത്ത് എത്തി കാട്ടാന കൂട്ടത്തെ തുരത്തി.