കാഞ്ചിയാറിൽ കർഷകയായ സ്ത്രീ പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്നും ഏലത്തട്ട മോഷ്ടിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു
:കാഞ്ചിയാറിൽ കർഷകയായ സ്ത്രീ പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്നും ഏലത്തട്ട മോഷ്ടിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. കോഴിമല കരപ്പാറയിൽ ജെയിംസ് സ്‌കറിയ(51) നെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. ഒരു മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. പല തവണയായി 40,000 രൂപയുടെ ഏലത്തട്ടകളാണ് മോഷ്ടിച്ചത്.
മോഷണം പിടിക്കപ്പെട്ടതിനെ തുടർന്ന് കർഷകയായ സ്ത്രീയ്ക്ക് ഏലത്തട്ടകളുടെ പണം നൽകാമെന്ന് പ്രതികൾ പറഞ്ഞിരുന്നു. എന്നാൽ പണം നൽകാതിരുന്നതോടെ ഇവർ കേസുമായി മുന്നോട്ടു പോയി. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കട്ടപ്പന പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.




