കട്ടപ്പന ഇടുക്കി കവലിൽ അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റാൻ നടപടി

Jun 11, 2024 - 09:27
 0
കട്ടപ്പന ഇടുക്കി കവലിൽ അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റാൻ നടപടി
This is the title of the web page

 അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന ഇടുക്കി കവലയിലാണ് സർക്കാർ ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിരവധിയായ വാക മരങ്ങൾ അപകട ഭീക്ഷണി ഉയർത്തി നിന്നിരുന്നത്. മഴക്കാലത്ത് മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീഴുന്നത് പതിവാണ്. കഴിഞ്ഞമാസവും മരച്ചില്ല ഒടിഞ്ഞു വീണിരുന്നു.ബൈക്ക് യാത്രകൻ അപകടത്തിൽ നിന്ന് അത്ഭുതകരമായിയാണ് രക്ഷപ്പെട്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തുടർന്ന് ഇ മരങ്ങൾ ഉയർത്തുന്ന ഭീഷണി മാധ്യമങ്ങൾ അധികാരികളുടെ മുന്നിലെത്തിച്ചു. അപകട ഭീക്ഷണി ഉയർത്തുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റണമെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കട്ടപ്പന നഗര സഭയാണ് മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നടപടി സ്വീകരിച്ചത്.

പോലീസ്,ഫയർഫോഴ്സ്, കെഎസ്ഇബി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് മരങ്ങളുടെ ചില്ലകൾ മുറിച്ചു നീക്കിയത്. സ്കൂളിന് സമീപത്തായി നിൽക്കുന്ന മരങ്ങളുടെ ചില്ലകളാണ് മുറിച്ചത്. ഇവിടെ ദേശീയപാതയോരത്ത് വെറേയും മരങ്ങൾ നിലകൊള്ളുന്നുണ്ട്.

 മുറിച്ചുമാറ്റേണ്ട ഉത്തരവാദിത്വം ഹൈവേ അതോറിറ്റിക്കാണ്.അപകട ഭീക്ഷണി ഉയർത്തുന്ന ഇവയുടെ ചില്ലകൾ കൂടി മുറിച്ചു നീക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ദേശീയ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow