അയ്യപ്പൻകോവിൽ മാട്ടുക്കട്ട ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വ്യാപക അഴിമതിയെന്ന പരാതിക്ക് പിന്നാലെ 3 ഭരണ സമിതി അംഗങ്ങൾ രാജിവച്ചു

അയ്യപ്പൻകോവിൽ മാട്ടുക്കട്ട ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വ്യാപക അഴിമതിയെന്ന പരാതിക്ക് പിന്നാലെ 3 ഭരണ സമിതി അംഗങ്ങൾ രാജി വച്ചു. യു . ഡി. എഫ്. ഭരണ സമിതി പ്രസിഡൻ്റിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് അംഗങ്ങളുടെ രാജി. ഇതോടെ ക്ഷീരസംഘത്തിൽ ഭരണ പ്രതിസന്ധി ഉടലെടുത്തു. ഭരണ സമിതി അംഗങ്ങളായ ജോർജ്കുട്ടി കിഴക്കേൽ, എയ്ഞ്ചൽ രാജേഷ്, ലില്ലിക്കുട്ടി ഹീബർ എന്നി എന്നിവരാണ് ഡപ്യൂട്ടി ഡയറക്ടർക്ക് രാജി സമർപ്പിച്ചത്.
മാട്ടുക്കട്ട ക്ഷീര സഹകരണ സംഘത്തിൽ പ്രസിഡൻ്റിനെതിരെ ആക്ഷേപം ഉയരാൻ തുടങ്ങിയിട്ട് നാളുകളായി. ആക്ഷേപം ഇപ്പോൾ ഭരണ പ്രതിസന്ധിയിലുമെത്തിയിരിക്കുകയാണ്. പ്രസിഡൻ്റ് കർഷകരെ വഞ്ചിക്കുകയും അഴിമതി നടത്തിയെന്നുമാണ് പ്രധാന പരാതി.'. ക്ഷീര മിത്ര എസ്. എച്ച്. ജി. ഭാരവാഹികളാണ് ആദ്യമായ പരാതി ഉന്നയിച്ചത്.
പരാതിയി കഴമ്പുണ്ടെന്ന് മനസിലാക്കിയ കമ്മറ്റിയംഗങ്ങൾ പ്രസിഡൻ്റിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രസിഡൻ്റെ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഭരണ സമിതി അംഗങ്ങളായ ജോർജ്കുട്ടി കിഴക്കേൽ, എയ്ഞ്ചൽ രാജേഷ്, ലില്ലിക്കുട്ടി ഹീബർ എന്നിവർ രാജിവെച്ചതെന്നുംകർഷകരെ വഞ്ചിക്കാൻ കൂട്ട് നിൽക്കാൻ കഴിയില്ലന്നും രാജി വെച്ച എയ്ഞ്ചൽ രാജേഷ് പറഞ്ഞു.
9 അംഗ ഭരണസമിതിയിൽ ഓമന നന്ദകുമാർ, സണ്ണി കുമ്പം കാവിൽ എത്തിൽ കമ്മറ്റിക്ക് വരാതായിട്ട് 1 വർഷം കഴിഞ്ഞു. ദിലീപ് അറിഞ്ഞനാൽ മരണപ്പെടുകയും ചെയ്തതോടെ ഭരണസമിതി 6 അംഗങ്ങളായി ചുരുങ്ങി. ഇതിൽ 3 പേർ രാജിവെച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണ സമിതിയെ പിരിച്ച് വിടാനാണ് സാധ്യത.ജീവനക്കാരേയും കമ്മറ്റിയംഗങ്ങളെയും ഭീഷണിപ്പെടുത്തിയാണ് പ്രസിഡൻ്റ് ക്രമക്കേടു നടത്തുന്നതെന്നും,ഇതിനെതിരെ നൽകിയ പരാതിയിൽ ക്ഷീരവികസന ഓഫീസർ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.