ആരോഗ്യ വകുപ്പിൻ്റെ അറിയിപ്പ് ; ഏറ്റവും അപകടകാരിയായ ഈഡിസ് ഈജിപ്തി , ഈഡിസ് ആൽ ബോപിക്ടസ് കൊതുകുകളുടെ സാന്നിദ്ധ്യം കട്ടപ്പന നഗരസഭാ പരിധിയിൽ  കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്

Jun 16, 2023 - 12:48
 0
ആരോഗ്യ വകുപ്പിൻ്റെ അറിയിപ്പ് ;
ഏറ്റവും അപകടകാരിയായ ഈഡിസ് ഈജിപ്തി , ഈഡിസ് ആൽ ബോപിക്ടസ് കൊതുകുകളുടെ സാന്നിദ്ധ്യം കട്ടപ്പന നഗരസഭാ പരിധിയിൽ   കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്
This is the title of the web page

ഏറ്റവും അപകടകാരിയായ ഈഡിസ് ഈജിപ്തി , ഈഡിസ് ആൽ ബോപിക്ടസ് കൊതുകുകളുടെ സാന്നിദ്ധ്യം കട്ടപ്പന നഗരസഭാ പരിധിയിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്  കണ്ടെത്തിയെന്ന്  കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്.നമ്മുടെ സ്ഥാപനങ്ങളുടെയും  വീടുകളുടേയും ഉള്ളിലും പരിസരത്തും ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട് . 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4


ഡെങ്കി പനിക്ക് കാരണമാകുന്ന ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ താരതമ്യേന ശുദ്ധജലത്തിൽ മുട്ടയിടുന്നതും  പകൽ കടിക്കുന്നതും മനുഷ്യ രക്തം ഇഷ്ടപ്പെടുന്നവ യുമാണ് . വീടുകൾ, കടകൾ എന്നിവക്ക് ഉള്ളിലും പരിസരത്തുമായി കാണപ്പെടുന്ന ജലസംഭരണികൾ , പാത്രങ്ങൾ, പൂച്ചട്ടികൾ ഇവക്കടിയിലുള്ള ഡ്രേകൾ, ഫ്രിഡജിനു പിൻവശത്തുള്ള ഡ്രേ , ടയർ , പടുതയുടെ മടക്കുകൾ, ആക്രി സാധനങ്ങൾ, ഉപയോഗിക്കാതെ കിടക്കുന്ന ടോയ് ലെറ്റുകൾ , മണിപ്ലാന്റ്, ലക്കി ബാംബൂ എന്നിവയിൽ കാണപ്പെടുന്ന വെള്ളത്തിലാണ് ഇവ കൂടുതലായും മുട്ടയിടുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കടകൾ, വീടുകൾ ഇവക്കുള്ളിലേയും പരിസരത്തേയും ജല സംഭരണികൾ , പാത്രങ്ങൾ എന്നിവയിലെ വെള്ളം മാറ്റിയെടുക്കുകയോ കൂത്താടികൾ ഇല്ലാ എന്നുറപ്പു വരുത്തി കൊതുക് കടക്കാതെ മൂടി സൂക്ഷിക്കുകയോ ചെയ്യുക. ഫ്രിഡ്ജിനു പിന്നിലെ ഡ്രേയിലെ വെള്ളം , പൂച്ചട്ടിയിലെ വെള്ളം ഇവ ആഴ്ചയിൽ 2 തവണ മാറ്റുക . ഉപയോഗിക്കാതെ കിടക്കുന്ന ടോയ് ലെറ്റുകൾ ആഴ്ചയിൽ 2 തവണ ഫ്ലഷ് ചെയ്യുക. ടയറുകൾ , ഉപയോഗ ശൂന്യമായ വസ്തുക്കൾ, പടുതകൾ ഇവയിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇപ്പോഴത്തെ കാലാവസ്ഥ ( ഇടവിട്ട് ഉള്ള മഴയും വെയിലും ) ഡെങ്കു കൊതുകൾ വളരെയധികം ഉണ്ടാകുന്നതിനു അനുകൂലമാണ്. ഡ്രൈ ഡേ , ഉറവിട നശീകരണം എന്നിവയിൽ എല്ലാവരും പങ്കാളികളായി കൊതുകുജന്യ രോഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനു സഹകരിക്കണമെന്ന് അറിയിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow