ഉപ്പുതറ സർക്കാർ ആശുപത്രിയിൽ നിർമ്മാണത്തിലിരുന്ന റൂഫ് ഇടിഞ്ഞ് വീണു

May 13, 2024 - 19:09
 0
ഉപ്പുതറ സർക്കാർ ആശുപത്രിയിൽ നിർമ്മാണത്തിലിരുന്ന റൂഫ് ഇടിഞ്ഞ് വീണു
This is the title of the web page

 ഉപ്പുതറ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള റൂഫിംഗാണ് കാറ്റിലും മഴയിലും തകർന്ന് വീണത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപമുടക്കി നിർമ്മിക്കുന്ന റൂഫിംഗിൻ്റെ ഒരു ഭാഗമാണ് തകർന്ന് വീണത്. നിർമ്മാണത്തിലെ അപകാതയും അഴിമതിയുമാണ് നിർമ്മാണം നടന്ന് ബില്ല് മാറും മുന്നേ റൂഫിംഗ് തകർന്നടിഞ്ഞത്.ഇന്ന് ഉച്ചകഴിഞ്ഞുള്ള മഴയിലും കാറ്റിലുമാണ്  നിർമ്മാണം കഴിഞ്ഞ റൂഫിംഗ് തകർന്ന് വീണത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന ബ്ലോക്ക് പഞ്ചായത്താണ് 5 ലക്ഷമ രൂപ മുടക്കി ഒപി യുടെ ചുറ്റും റൂഫിംഗ് നിർമ്മിക്കുന്നത്. അത്യാഹിതവിഭാഗത്തിന് മുന്നിൽ നിർമ്മിച്ച റൂഫിംഗോണ് ഇന്നത്തെ മഴയിലും കാറ്റിലും തകർന്നത്. ആശുപത്രിയിലെ മറ്റ് സ്ഥലങ്ങളിൽ റൂഫിംഗ് തുടരുകയുമാണ്. നിർമ്മാണ പൂർത്തിയായ ഭാഗമാണ് തകർന്ന് വീണത്. ഈ സമയ ഇവിടെ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. നിർമ്മാണത്തിലെ അപാകതയും അഴിമതിയുമാണ് റൂഫിംഗ് തകർന്ന് വീഴാനിടയായത്.

ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മഴയും വെയിലും ഏൽക്കാതിരിക്കുക എന്ന ലഷ്യത്തോടെ റൂഫിംഗ് നടത്തുന്നത്. എന്നാൽ രോഗികളുടെ ജീവനെടുക്കുന്ന തരത്തിലുള്ള റൂഫിംഗാണ് നടത്തുന്നത്. ബ്ലോക്ക പഞ്ചായത്തിൻ്റെ മൗനാനുവാദത്തോടെയാണ് അഴിമതി നടത്തിയിരിക്കുന്നതെന്നാണ് ആരോപണം. കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുകയും മുഴുവൻ റൂഫിംഗും പൊളിച്ച് നീക്കി ഗുണനിലവാരമുള്ള റൂഫിംഗ് നടത്തണമെത്തുമാണ് ജനങ്ങൾ ആവശ്യമുന്നയിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow