മതമൈത്രിയുടെ സന്ദേശം ഉയർത്തി ഉപ്പുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് തിരിതെളിഞ്ഞു; ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചത് ഫാദർ ജോയി നിരപ്പേൽ

മതമൈത്രിയുടെ സന്ദേശം ഉയർത്തി ഉപ്പുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് തിരിതെളിഞ്ഞു. മുല്ലപ്പെരിയാർ സമരസമിതി മുൻ ചെയർമാൻ ഫാ ജോയി നിരപ്പേൽ ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു.ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവവും, സപ്താഹ യജ്ഞവും, പ്രതിഷ്ഠാദിന വാർഷികവും ബുധനാഴ്ച തുടങ്ങി. മതമൈത്രിയുടെ സന്ദേശം പകർന്നാണ് ഉത്സവത്തിന് തിരിതെളിഞ്ഞിരിക്കുന്നത്. മുല്ലപ്പെരിയാർ സമരസമിതി മുൻ ചെയർമാൻ ഫാ ജോയി നിരപ്പേൽ ഭദ്രദീപ പ്രകാശനം നടത്തിയതോടെയാണ് ഉത്സവ ചടങ്ങുകൾ ആരംഭിച്ചത്.
7 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം നാടിൻ്റെ മഹോത്സവമായി മാറുകയാണ്. ജാതിമത ചിന്തകൾക്ക് അതീതമായാണ് ഉത്സവത്തിന് കൊടിയേറിയിരിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 5 30 ന് പതിവു പൂജകൾ, 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7 ന് ഭാഗവത പാരായണം, 12 ന് പ്രഭാഷണം, 1 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6 .30 ന് ദീപാരാധന, ഭജന, പ്രഭാഷണം. 11 രാവിലെ 11 ന് ഉണ്ണിയൂട്ട്. 12 വൈകിട്ട് 5 ന് വിദ്യാഗോപാല മന്ത്രാർച്ചന. 13 രാവിലെ 11. 30 ന് രുക്മിണി സ്വയംവര ഘോഷയാത്ര, വൈകിട്ട് 5 ന് സർവൈശ്വര്യ പൂജ .
14 രാവിലെ 10 ന് നവഗ്രഹ പൂജ, അവൽ കിഴി സമർപ്പണം, 12 ന് മഹാ മൃത്യൂജ്ഞയ ഹോമം, 15 രാവിലെ 8 ന് അവഭൃത സ്നാനം, 1 ന് ആറാട്ടു സദ്യ, വൈകിട്ട് 7 ന് പടക്കളം ഫോക് ബാൻഡിൻ്റെ നാടൻ പാട്ടും ദൃശ്വാവിഷ്കാരവും. 16 പ്രതിഷ്ഠാ വാർഷിക മഹോത്സവം രാവിലെ 6 ന് കലശപൂജ, വൈകിട്ട് 6 ന് തോണിത്തടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ഉത്സവ മഹാഘോഷയാത്ര, 8 ന് വിവിധ കലാപരിപാടികൾ. 17 രാവിലെ 6 മുതൽ ഉത്സവ വിശേപൂജകൾ, വൈകിട്ട് 7 ന് കോട്ടയം മെഗാ ബീറ്റ്സിൻ്റെ ഗാനമേള.