സമ്മതിദാന അവകാശം രേഖപ്പെടുത്തിയതിന്റെ ആവേശത്തിൽ ഉപ്പുതറ കണ്ണംമ്പടിയിലെ ആദിവാസി സമൂഹം

Apr 26, 2024 - 16:05
 0
സമ്മതിദാന അവകാശം രേഖപ്പെടുത്തിയതിന്റെ  ആവേശത്തിൽ ഉപ്പുതറ കണ്ണംമ്പടിയിലെ  ആദിവാസി സമൂഹം
This is the title of the web page

ഉപ്പുതറ പഞ്ചായത്തിലെ വിദൂര ആദിവാസി മേഖലയായ കണ്ണംമ്പടി , മേമാരി കുടികളിലെ ആളുകൾ വളരെ ആവേശത്തോടെ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി. രാവിലെ 7 മണി മുതൽ വോട്ടു ചെയ്യാൻ നിരയിൽ സ്ഥാനം പിടിച്ച ആളുകൾക്ക് 10 മണിക്ക് ശേഷവും വോട്ടു രേഖപ്പെടുത്താൻ ആയില്ല , പരിചയ കുറവ് മൂലം വോട്ടിംഗ് രീതി പരിചയപ്പെടുത്തി വോട്ടു രേഖപ്പെടുത്താൻ ഉണ്ടായ താമസമാണ് നിര നീണ്ടു പോകാൻ കാരണമായതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ണംമ്പടി മേലയിലെ വിവിധ ആദിവാസി കുടികളിൽ നിന്നായി 1477 വോട്ടർമാരാണ് കണ്ണംമ്പടി സ്കൂളിലെ വോട്ടർമാർ .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആദ്യമായി പോളിംഗ് ബൂത്ത് അനുവദിച്ച് കിട്ടിയ മേമാരി ആദിവാസി കൂടിയിൽ 2 മണി ആയപ്പോൾ 72 % പോളിംഗ് രേഖപ്പെടുത്തി. രണ്ട് ബൂത്ത് പ്രവർത്തിച്ചിരുന്ന കണ്ണംമ്പടി സ്കൂളിൽ ഒറ്റ ബൂത്താക്കി ചുരുക്കിയതാണ് ഇവിടെ വോട്ടർമാർ കൂടാൻ കാരണമായത്. എങ്കിലും തങ്ങളുടെ വോട്ടവകാശം പാഴാക്കില്ല എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് കടുത്ത ചൂടിനെ അവഗണിച്ചും ഇവർ വോട്ട് ചെയ്യാൻ എത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow