ജില്ലയിൽ 1003 പോളിങ് സ്റ്റേഷനുകൾ

Apr 25, 2024 - 16:50
 0
ജില്ലയിൽ 1003 പോളിങ് സ്റ്റേഷനുകൾ
This is the title of the web page

ജില്ലയിലെ 1003 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പോളിങ് സ്റ്റേഷന്‍ ഇടുക്കി നിയോജകമണ്ഡലത്തിലെ ക്രൈസ്റ്റ് കിങ് എല്‍.പി.എസ് രാജമുടിയാണ്. 1503 വോട്ടര്‍മാരാണിവിടെയുള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള പോളിങ് സ്റ്റേഷന്‍ പീരുമേട് നിയോജകമണ്ഡലത്തിലെ പച്ചക്കാനം അംഗന്‍വാടിയാണ്. 28 വോട്ടര്‍മാരാണിവിടെയുള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയില്‍ വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന 48 പിങ്ക് ബൂത്തുകളാണുള്ളത്. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകള്‍ അല്ലെങ്കില്‍ പിങ്ക് ബൂത്തുകളായി കണക്കാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വനിതകളായിരിക്കും.  ഓരോ മണ്ഡലത്തിലും ഒന്നുവീതം അഞ്ചു മാതൃകാ ഹരിത ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഹരിത മാതൃകാ ബൂത്തുകളൊരുക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

*ഇടുക്കി - ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വാഴത്തോപ്പ് വെസ്റ്റ് പോഷൺ

*ഉടുമ്പൻചോല - സെന്റ് തോമസ് എച്ച് എസ് എസ്, ഇരട്ടയാർ

*പീരുമേട് - അമലാംബിക കോൺവെന്റ് ഇംഗ്ലീഷ് സ്കൂൾ, തേക്കടി (ബൂത്ത് നമ്പർ - 107 )

*തൊടുപുഴ - ഗവണൺമെന്റ് ഹൈ സ്കൂൾ, മുട്ടം (ബൂത്ത് നമ്പർ - 162 )

*ദേവികുളം - ഗവൺമെന്റ് ഹൈ സ്കൂൾ, ശാന്തൻപാറ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ബൂത്തുകളില്‍ 75 ശതമാനം വെബ് കാസ്റ്റിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തേണ്ടത്. അത്തരത്തില്‍ ജില്ലയിലെ 752 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സൗകര്യമുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow