ഇടുക്കി പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി അഡ്വ: ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് വണ്ടിപ്പെരിയാറിൽ പ്രസംഗിച്ചു

ഇടുക്കി പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി അഡ്വ: ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് വണ്ടിപ്പെരിയാറിൽ പ്രസംഗിച്ചു. എൽ ഡി വൈ എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ കക്കിക്കവലയിൽ നടത്തിയ യോഗത്തിൽ കോൺഗ്രസിനും ബി ജെ പി ക്കുമെതിരെ രൂക്ഷമായ വിമർശനമാണ് ബൃന്ദാ കാരാട്ട് അംഗം നടത്തിയത്.
പൗരത്വഭേദഗതി ബില്ലിനെ എതിർത്ത ഏക സംസ്ഥാനം കേരളമാണെന്നും ആയിരക്കണക്കിന് ഹൈന്ദവ ഭക്തർ എത്തുന്ന ഗുരുവായൂരിൽ എംഎൽഎ ആയി ഒരു മുസ്ലിം ഉള്ളത് കേരളത്തിൻ്റെ മതനിരപേക്ഷതയെ വിളിച്ചോതുന്ന ഘടകമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുവാൻ കോൺഗ്രസിലെ ഒരു എംപി പോലും ഉണ്ടായിരുന്നില്ല എന്നും അവർ കുറ്റപ്പെടുത്തി.എൽ ഡി എഫ് പീരുമേട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി സെക്രട്ടറി ആ തിലകൻ അധ്യക്ഷനായിരുന്നു.
പീരുമേട് എംഎൽഎ വാഴൂർ സോമൻ.സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ ശിവരാമൻ എൽഡിഎഫ് നേതാക്കളായ കെ എം ഉഷ, ജോസ് ഫിലിപ്പ്, രാരിച്ചൻ നീറണാകുന്നേൽ, പി എൻ മോഹനൻ, കുസുമം സതീഷ്, ആശ ആൻ്റണി, ജോണിചെരിവുപുറം, സിപിഐഎം പീരുമേട് ഏരിയാ സെക്രട്ടറി എസ് സാബു തുടങ്ങിയവർ പ്രസംഗിച്ചു പീരുമേട് നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി പ്രവർത്തകർ പ്രചാരണ പരിപാടിയിൽ പങ്കെടുത്തു.