ഉപ്പുതറ 9 ഏക്കർ ആനപ്പള്ളം നിവാസികളുടെ ബസ് സർവ്വീസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു
ഉപ്പുതറ 9 ഏക്കർ ആനപ്പള്ളം നിവാസികളുടെ ബസ് സർവ്വീസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. കട്ടപ്പനയിൽ നിന്ന് ആദ്യമായി സർവ്വീസ് നടത്തിയ ബസിന് പ്രദേശവാസികൾ സ്വീകരണം നൽകി. 9 ഏക്കർ ആനപ്പള്ളം നിവാസികൾ വർഷങ്ങളായി യാത്ര ചെയ്തിരുന്നത് ട്രിപ്പ് ജീപ്പുകളെ ആശ്രയിച്ചായിരുന്നു. ഇതുവഴി ബസ് സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എൻ്റെ ഗ്രാമം വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ശ്രമഫലമായാണ് ബസ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.
വാട്ട്സ്ആപ്പ് കൂട്ടായ്മ കട്ടപ്പനയിലെ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുമായി ബന്ധപ്പെടുകയും 3 ബസ് സർവ്വീസുകൾ ആരംഭിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതിൽ ഒരു ബസാണ് ഇന്ന് മുതൽ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. രാവിലെ 6.30 ന് മൂന്നാം ഡിവിഷനിൽ നിന്നും കട്ടപ്പനക്കും വൈകിട്ട് 6.45 ന് ആനപ്പള്ളത്തിനുമാണ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ആദ്യ സർവ്വീസിൽ 40 യാത്രക്കാരാണ് യാത്ര ചെയ്തത്. രാവിലെ 7 മണിക്ക് ചിട്ടിപുര കവലയിൽ ബസ് ഓപ്പറേറ്റേഴ്സ് അംഗങ്ങൾക്കും ബസിനും നാട്ടുകാർ സ്വീകരണം നൽകി.