അയ്യപ്പൻകോവിൽ പരപ്പിൽ കള്ള് ഷാപ്പിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
പി ബി ബാലചന്ദ്രനാണ് മരിച്ചത്
അയ്യപ്പൻകോവിൽ പരപ്പിൽ കള്ള് ഷാപ്പിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇതേ ഷാപ്പിലെ ജീവനകാരനായ മേരികുളം ഡോർലൻഡ് സ്വദേശി പി ബി ബാലചന്ദ്രനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹത്തിന് സമീപത്തുനിന്ന് വിഷകുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
ഉപ്പുതറ പോലീസും എക്സൈസും സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

