ദേശീയ തിളക്കത്തിൽ കാഞ്ചിയാർ ലബ്ബക്കട ജെ. പി. എം കോളജ്, യൂണിവേഴ്സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ താരമായി അലീനാമോൾ

പഞ്ചാബിൽ നടന്ന 37ാമത് ഇന്റര്‍ യൂണിവേഴ്‌സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവലില്‍ കാഞ്ചിയാര്‍ ജെ. പി. എം, ബി. എഡ്. കോളേജിലെ അലീനമോൾ പി. എസ്, വെസ്റ്റേണ്‍ സോളോയിലും ഗ്രൂപ് സോങിലും ഒന്നാം സ്ഥാനം നേടി അഭിമാനർഹമായ നേട്ടം കൈവരിച്ചു. ഒന്നാം വര്‍ഷ ബി.എഡ് ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ അലീനമോൾ നിരവധി മത്സരങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവപ്രതിഭയാണ്.പീരുമേട് പന്തക്കൽ വീട്ടില്‍ ഫാ. സുനീഷ് പി. ഡിയുടേയും സീമ സുനീഷിന്റേയും മകളാണ്.