ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ചിന്നക്കനാലിൽ ഷെഡ് തകർത്തു
ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം.ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ് ആക്രമിച്ചു.301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.വീട്ടിൽ ആളുണ്ടായിരുന്നില്ല. സമീപവാസികൾ ബഹളം വച്ച് കാട്ടാനയെ തുരത്തി.

