എം എം മണിയുടെ ഈടുറ്റ സംഭാവനകളാണ് ഈ നാടിനെ ധന്യമാക്കുന്നത് എന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

Mar 25, 2024 - 17:48
 0
എം എം മണിയുടെ ഈടുറ്റ സംഭാവനകളാണ് ഈ നാടിനെ ധന്യമാക്കുന്നത് എന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

എം എം മണിയുടെ നിലപാടുകളും രാക്ഷ്ട്രീയ വീക്ഷണവും,പൊതുജന സമൂഹത്തിനും പൊതുജന താല്പര്യത്തിനും എത്രകണ്ട് ഉപകരിക്കപെട്ടു എന്നുള്ളതാണ് ഈ കാലഘട്ടത്തിൽ ചർച്ചചെയ്യപെടുന്നത്. അദ്ദേഹത്തിൻ്റെ ഈടുറ്റ സംഭാവനകളാണ് ഈ നാടിനെ ധന്യമാക്കുന്നത് എന്നും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഉടുമ്പൻചോല എം എൽ എ എം എം മണിക് ബൈസൺവാലിയിൽ നടന്ന പൗരസ്വികരണം ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്വന്തം മണ്ഡലത്തിൻ്റെ വികസനത്തോടൊപ്പം ബൈസൺവാലി പഞ്ചായത്തിൻ്റെ സർവ്വതോന്മുഖമായ വികസനത്തിന് മുൻകൈയെടുത്തതിനാണ് എം എം മണി എം.എൽ എ ക്ക് പൗരസ്വീകരണം നൽകിയത്. ബൈസൺവാലി സെൻ്റ് ആൻ്റണീസ് കുരിശുകവലയിൽ നിന്നും തുറന്ന വാഹനത്തിൽ ഘോഷയാത്രയായിട്ടാണ് സമ്മേളന വേദിയിലേക്ക് എം എൽ എ സ്വികരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിരവധിയാളുകൾ പങ്കെടുത്ത ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റൃൻ എം.എം മണിയെ ആദരിച്ച് ഉപഹാര സമർപ്പണം നടത്തി.വോട്ട് ചെയ്ത് ജയിപ്പിച്ചതിൽ ഉടുമ്പൻചോലയിലെ ജനങ്ങൾക്ക് ഒരിക്കലൂം നഷ്ടബോധം തോന്നത്തില്ല അതിനുള്ള കാര്യങ്ങൾ ഉടുമ്പൻചോലയിൽ ചെയ്‌തിട്ടുണ്ട്‌ എന്ന് ഉടുമ്പൻചോല എം എൽ എ എം എം മണി. സ്വികരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയിരുന്നു അദ്ദേഹം. 

പൗരസ്വികരണത്തോട് അനുബന്ധിച്ചു നടന്ന ശ്രീ നാരായണ ആർട്ട്സ് സൊസൈറ്റിയുടെ ഉത്‌ഘാടനവും പി എൻ രാഘവൻ അനുസ്‌മരണവും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും നടന്നു. ദേവികുളം എം എൽ എ എ രാജ,പി ആർ സലി,ജോസ് കോനാട്ട്,ഉഷാകുമാരി മോഹൻകുമാർ,റോയിച്ചൻ കുന്നേൽ,എം കെ മാധവൻ,വി പി ശശികുമാർ,പി എ സുരേന്ദ്രൻ,ബേബി കുന്നേൽ,പി ആർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow