ലോക്സഭ തെരഞ്ഞെടുപ്പ്; 4 സീറ്റിലും ബിഡിജെഎസ് സ്ഥാനാർത്ഥികളായി, കോട്ടയത്ത് തുഷാർ തന്നെ, ഇടുക്കിയിൽ സംഗീത

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെ കൂടി ഇന്ന് പ്രഖ്യാപിച്ചതോടെയാണ് ബിഡിജെഎസ് മത്സരിക്കുന്ന നാലു സീറ്റുകളിലെയും ചിത്രം തെളിഞ്ഞത്

Mar 16, 2024 - 11:59
 0
ലോക്സഭ തെരഞ്ഞെടുപ്പ്; 4 സീറ്റിലും ബിഡിജെഎസ് സ്ഥാനാർത്ഥികളായി, കോട്ടയത്ത് തുഷാർ തന്നെ, ഇടുക്കിയിൽ സംഗീത
This is the title of the web page

ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തില്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുന്ന ബിഡിജെഎസിന്‍റെ സ്ഥാനാര്‍ത്ഥികളായി. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെ കൂടി ഇന്ന് പ്രഖ്യാപിച്ചതോടെയാണ് ബിഡിജെഎസ് മത്സരിക്കുന്ന നാലു സീറ്റുകളിലെയും ചിത്രം തെളിഞ്ഞത്. രണ്ടാംഘട്ടത്തില്‍ കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രതീക്ഷിച്ചതുപോലെ കോട്ടയത്ത് ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും. ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥൻ ആണ് സ്ഥാനാര്‍ത്ഥി.

നേരത്തെ മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. റബർ ബോർഡ് വൈസ് ചെയർമാൻ കെ. എ. ഉണ്ണികൃഷ്ണൻ ആണ് ചാലക്കുടിയിലെ സ്ഥാനാർഥി. കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയിൽ മത്സരിക്കും. ഇടുക്കി സീറ്റിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് വിവരം.

കോട്ടയത്ത് തുഷാർ തന്നെ മത്സരിക്കും എന്നുള്ള കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇടുക്കിയുടെ കാര്യത്തിൽ കൂടി വ്യക്തത വന്നതിനുശേഷം രണ്ട് സീറ്റുകളിലും ഒന്നിച്ച് പ്രഖ്യാപനം നടത്താൻ വേണ്ടി മാറ്റിവെക്കുകയായിരുന്നു. എന്‍ഡിഎ മുന്നണിയിൽ നാലു സീറ്റുകളാണ് ബിഡിജെഎസിന് ലഭിച്ചിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow