വന്യജീവികൾ മനുഷ്യരെ കൊല്ലുന്നത് 'പ്രത്യേക ദുരന്തമാണെന്ന' സർക്കാർ വ്യാഖ്യാനം വിചിത്രമാണെന്നും ഈ കൊലപാതകങ്ങൾ സർക്കാർ നിർമ്മിത ദുരന്തങ്ങളാണെന്നും യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആരോപിച്ചു

Mar 9, 2024 - 10:43
 0
വന്യജീവികൾ മനുഷ്യരെ കൊല്ലുന്നത് 'പ്രത്യേക ദുരന്തമാണെന്ന' സർക്കാർ വ്യാഖ്യാനം വിചിത്രമാണെന്നും ഈ കൊലപാതകങ്ങൾ സർക്കാർ നിർമ്മിത ദുരന്തങ്ങളാണെന്നും യുഡിഎഫ് ചെയർമാൻ ജോയി  വെട്ടിക്കുഴി ആരോപിച്ചു
This is the title of the web page

 വന്യമൃഗങ്ങൾ ജനങ്ങളെ കൊല്ലുന്നത് വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നീ രീതിയിലുള്ള ദുരന്തങ്ങളല്ല. അരിക്കൊമ്പനും പടയപ്പയും ഉൾപ്പെടെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയിരിക്കുന്ന ആനകളും കക്കയത്ത് ദിവസങ്ങളായി കൃഷി സ്ഥലത്ത് നിലയുറപ്പിച്ച കാട്ടുപോത്തും മനുഷ്യനെ കൊല്ലുമെന്ന് അറിയാവുന്ന സ്ഥിതിക്ക് ഈ മരണങ്ങൾ ദുരന്തമല്ല, മനപ്പൂർവമായ അശ്രദ്ധ മൂലമുള്ള കൊലപാതകങ്ങളാണ്. മറയൂരിലും ചിന്നക്കനാലിലും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിച്ചും വന്യമൃഗങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചും കൊണ്ടുള്ള വനം വകുപ്പ് എടുത്തിരിക്കുന്ന തീരുമാനം മനുഷ്യത്വരഹിതമാണ്. 1972 വനത്തിനുള്ളിൽ നടപ്പിലാക്കാൻ വേണ്ടി പാസാക്കിയ കേന്ദ്ര നിയമം കേരളത്തിൽ ഗവൺമെന്റ് ജനവാസ കേന്ദ്രങ്ങളിൽ നടപ്പിലാക്കുന്നത് വിരോധാഭാസമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വന്യമൃഗങ്ങൾ വനാതിർത്തി വിട്ട് ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കുകയും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും ചെയ്യേണ്ട സർക്കാർ ജനങ്ങളോട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും അല്ലാത്തവർ നാടുവിട്ടു പോകണമെന്നും പറയുന്നത് അനീതിയാണ്.

 ജനവാസ കേന്ദ്രങ്ങളിൽ മനുഷ്യജീവന് ഭീഷണിയായി വരുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കുകയല്ലാതെ ഉപദ്രവവും ഭീതിയും ഉണ്ടാകാതിരിക്കാൻ മറ്റെന്താണ് മാർഗം എന്നും വന്യജീവികൾ പെറ്റു പെരുകുന്നത് നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ കണ്ടുപിടിക്കുന്നതിനു പകരം വിഡ്ഢിത്തം വിളിച്ചു പറയുന്നത് അവസാനിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow