കെ.സി.സി. നീതി യാത്ര അനുധാവന ധർണ്ണ കട്ടപ്പനയിൽ നടന്നു

കെ.സി.സി. നീതി യാത്ര അനുധാവന ധർണ്ണ കട്ടപ്പനയിൽ നടന്നു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്‌സൺ ബീന ടോമി ധർണ്ണ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലിക്കുക, സർക്കാരിൻെറ അവഗണന അവസാനിപ്പിക്കുക, അധ്യാപക ക്ഷേമനിധി ബോർഡിൻ്റെ മാതൃകയിൽ ക്രൈസ്‌തവ പൂർണ്ണസമയ സുവിശേഷ പ്രവർത്തക ക്ഷേമനിധി ബോർഡ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ സഭകളുടെ ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേത്യത്വത്തിൽ തിരുവല്ല മുതൽ തിരുവനന്തപുരം വരെ കാൽനടയായി നീതി യാത്ര നടത്തിയതിൻ്റെ തുടർച്ചയായിട്ടാണ് കട്ടപ്പനയിൽ ധർണ്ണ നടത്തിയത്.
ധർണ്ണയിൽ കെ സി സി ചെയർമാൻ ഫാ അലക്സ് പി ഉമ്മൻ അധ്യക്ഷത വഹിച്ചു. കെ സി സി ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ് മുഖ്യപ്രഭാഷണം നടത്തി. കോർ എപ്പിസ്കോപ്പ ഫാ വർഗീസ് ജേക്കബ്ബ്, ഫാ ബിനു കുരുവിള, വൈ എം സി എ പ്രസിഡൻ്റ് സിറിൾ മാത്യു, കെ ഐ ലൂക്കോസ്, ഫാ മനോജ് ചാക്കോ, സതീഷ് വിൽസൺ, വിൻസെൻ്റ് തോമസ്, മേസസ് ചാക്കോ, ഫാ അനിൽ സി മാത്യു, എന്നിവർ സംസാരിച്ചു.