കപട പരിസ്ഥിതി വാദത്തിന്റെ പേരിൽ ഇനിയും ആളുകളെ കൊലയ്ക്ക് കൊടുക്കരുത്: മാർ ജോൺ നെല്ലിക്കുന്നേൽ

Feb 29, 2024 - 14:08
 0
കപട പരിസ്ഥിതി വാദത്തിന്റെ പേരിൽ ഇനിയും ആളുകളെ കൊലയ്ക്ക് കൊടുക്കരുത്: മാർ ജോൺ നെല്ലിക്കുന്നേൽ
This is the title of the web page

കപട പരിസ്ഥിതി വാദത്തിന്റെ പേരിൽ ഇനിയും ആളുകളെ കൊലയ്ക്ക് കൊടുക്കരുതെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ (മണി) വീട് സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് കുമാറിന്റെ നിര്യാണത്തോടെ ഒരു കുടുംബം അനാഥമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ വീട് ഉൾക്കൊള്ളുന്ന പ്രദേശം പതിറ്റാണ്ടുകളായി ആളുകൾ താമസിക്കുന്ന ജനവാസ മേഖലയാണ്. അത്തരം ഇടങ്ങളിലാണ് വന്യമൃഗങ്ങൾ അക്രമം നടത്തുന്നത്. പരിഷ്കൃത രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ ആളുകൾക്ക് സ്വൈര്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാൻ വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുകയും നിയന്ത്രണത്തിനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ ആവിഷ്കരിക്കുകയും ചെയ്യണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ സാധാരണക്കാരായ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം അത്യന്തം ദുഃഖകരമാണ്. ഈ വിഷയത്തിൽ അധികാരികൾ കാണിക്കുന്ന നിസംഗത മലയോര ജനതയെ കൂടുതൽ ഭയപ്പെടുത്തുന്നു.മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് വില കൽപ്പിക്കുന്ന കപട പരിസ്ഥിതിവാദികൾക്ക് വിധേയപ്പെട്ട് സ്വാർത്ഥ ലാഭത്തിനുവേണ്ടി മൗനം അവലംബിക്കുന്ന രാഷ്ട്രീയ നേതാക്കൾ പൊതുസമൂഹത്തിന് അപമാനകരമാണ്. ഈ സാഹചര്യത്തിൽ വന്യമൃഗങ്ങളിൽ നിന്നും മലയോര ജനതയെ രക്ഷിക്കുവാൻ വാഗ്ദാനങ്ങൾ അപ്പുറം നിയമഭേദഗതികൾ ഉണ്ടാക്കാൻ സത്വര നടപടികൾ സർക്കാരുകൾ എടുക്കണം. ഇനിയും ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം മലയോര പ്രദേശത്ത് ഉണ്ടാകരുത്.കൊല്ലപ്പെട്ട ആളുകളുടെ കുടുംബത്തിനും പരിക്കുപറ്റിയവർക്കുമുള്ള ധനസഹായത്തിൽ വീഴ്ച വരുത്താൻ പാടില്ല. ധനസഹായം പ്രഖ്യാപിച്ചാൽ എല്ലാമായി എന്ന ചിന്തയും നല്ലതല്ല. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ തുടർച്ചയായ കൊലപാതകങ്ങൾ നടക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഗൗരവത്തോടെ കാണുന്നില്ല എന്നതിന്റെ അടയാളമാണ് എന്നും അദ്ദേഹം പറഞ്ഞു. പരിക്കുപറ്റി മൂന്നാർ ആശുപത്രിയിൽ കഴിയുന്നവരെയും ബിഷപ്പ് സന്ദർശിച്ചു.

മൂന്നാറിലെയും പരിസരപ്രദേശത്തെയും ആളുകളുടെ ദുഃഖത്തോടും ആശങ്കകളോടും ഒപ്പം ഇടുക്കി രൂപതയും ഹൃദയപൂർവ്വം പങ്കുചേരുന്നു. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ വരും നാളുകളിൽ ആളുകളുടെ ആശങ്കകളോട് ചേർന്ന് സമരമുഖത്തും സജീവമാകും എന്നും ബിഷപ്പ് ഓർമിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മോൺ. അബ്രാഹം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ.ജോൺ മുണ്ടയ്ക്കാട്ട്, ഫാ.മാത്യു കരോട്ട്കൊച്ചറയ്ക്കൽ, ഫാ. വിൻസെന്റ് വാളിപ്ലാക്കൽ, ഫാ.ജോസഫ് തൊട്ടിയിൽ, ഫാ.ജോർജ് പള്ളിവാതുക്കൽ, ഫാ. ജുബിൻ കായംകാട്ടിൽ എന്നിവർ ബിഷപ്പിന് ഒപ്പമുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow