ഇടുക്കിയുടെ പുരോഗതിയിൽ വിദ്യാഭ്യാസ മേഖല വഹിച്ച പങ്ക് നിസ്തുലം : മാർ.ജോൺ നെല്ലിക്കുന്നേൽ
ഇടുക്കി രൂപതയുടെ കീഴിലുള്ള സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും " സ്നേഹ സംഗമം" മുരിക്കാശ്ശേരി പാവനാത്മാ കോളേജ് ഓഡിറ്റോറിയത്തിൽ ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മലയോര ജില്ലയായ ഇടുക്കിയുടെ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ചത് വിദ്യാഭ്യാസ മേഖലയാണെന്നും,സഭയുടെ ഏറ്റവും വലിയ പ്രേഷിത പ്രവർത്തന രംഗമാണ് വിദ്യാഭ്യാസ മേഖലയും , ആതുര ശുശ്രൂഷാരംഗവുമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുന്നതോടൊപ്പം സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അധ്യാപകർ ശ്രദ്ധിക്കുമ്പോൾ സമൂഹം സാഹോദര്യത്തിൻ്റെയും സമഭാവനയുടെയും സഹവർത്തിത്വത്തിൻ്റെയും ഉത്തമ മാതൃകകളായി മാറും എന്നും മാർ ജോൺ നെല്ലിക്കുന്നേൽ അഭിപ്രായപ്പെട്ടു.ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ ജോസ് പ്ലാച്ചിക്കൽ സ്നേഹ സംഗമത്തിന് അധ്യക്ഷത വഹിച്ചു. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയിരിക്കുന്ന മാർ .മാത്യു അനിക്കുഴിക്കാട്ടിൽ അവാർഡ് മാർ ജോൺ നെല്ലിക്കുന്നേൽ വിതരണം ചെയ്തു.കാർഷിക മേഖലയിലെ പുരസ്കാരം ഇരട്ടയാർ സ്വദേശിയായ ദാസ് മാത്യുവും വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനം നടത്തിയവർക്കുള്ള അവാർഡ് കട്ടപ്പന ഇമിഗ്രൻ്റ് അക്കാഡമി ഡയറക്ടർ സിനു മുകുന്ദനും ആതുര ശുശ്രൂഷയ്ക്കുള്ള അവാർഡ് ആരാധനാ സന്യാസിനി സമൂഹത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഷന്താൾ പെയിൻ ആൻ്റ് പാലിയേറ്റീവ് ശുശ്രൂഷയ്ക്കു നേതൃത്വം നൽകുന്ന സി. ലീന ചിറയ്ക്കലും സ്വീകരിച്ചു.മികച്ച അധ്യാപകർക്കുള്ള അവാർഡിന് മുരിക്കാശ്ശേരി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജോസഫ് മാത്യു,പൊൻമുടി സെൻ്റ് മേരീസ് ഹൈസ്കൂളിലെ അധ്യാപിക സി. ലിസ്സി കൂനംമാക്കൽ S H,ജോസ് ഗിരി സെൻറ്. ജോസഫ് യു.പി സ്കൂളിലെ ഹെഡ് മാസ്റ്റർ ജോസ് ജോസഫ്,മുരിക്കാശ്ശേരി സെൻ്റ് മേരിസ് എൽ.പി സ്കൂളിലെ ഹെഡ്മിസ്ട്രസ് ബീന പി.വി എന്നിവരും മികച്ച അനധ്യാപകനുള്ള അവാർഡ് വെള്ളയാംകുടി സെൻ്റ് ജെറോംസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലാബ് അസിസ്റ്റൻ്റ് ജോർജ് കോയിക്കലും സ്വീകരിച്ചു. മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകൾക്കുള്ള അവാർഡും മാർ ജോൺ നെല്ലിക്കുന്നേൽ വിതരണം ചെയ്തു ഇടുക്കി എം.പി. അഡ്വ ഡീൻ കുര്യാക്കോസ് ആശംസകൾ അർപ്പിച്ചു.വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെ പ്രൊഫസർ റവ.ഡോ. ജോസഫ് കടുപ്പിൽ മുഖ്യ പ്രഭാഷണം നടത്തി.ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. അബ്രാഹം പുറയാറ്റ് അനുഗ്രഹ പ്രഭാഷണം നടത്തി അധ്യാപക കലോത്സവ വിജയികൾക്കുള്ള പുരസ്കാരങ്ങൾ,സംസ്ഥാനതല ശാസ്ത്ര മേളയിലും കായിക മേളയിലും വിജയികളായ അധ്യാപകർക്കുള്ള പുരസ്കാരങ്ങൾ എന്നിവ മോൺ. ജോസ് കരിവേലിക്കൽ വിതരണം ചെയ്തു.രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോർജ് തകിടിയേൽ,മുരിക്കാശ്ശേരി സെൻ്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോസ് തരിതൂക്കിൽ.,സിബി കോട്ടൂപ്പിള്ളി കാത്തലിക് ടിച്ചേഴ്സ് ഗിൽഡ് രൂപതാ പ്രസിഡൻ്റ് ബിനോയി മഠത്തിൽ എന്നിവർ പ്രസംഗിച്ചു.