കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി രാജകുമാരി ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

Feb 9, 2024 - 16:22
 0
കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി രാജകുമാരി ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു
This is the title of the web page

രാജകുമാരി ഗ്രാമപഞ്ചായത്തിന്റെ വരുന്ന ഒരുവർഷക്കാലത്തേക്കുള്ള ബഡ്‌ജറ്റ്‌ അവതരണം പഞ്ചയാത്ത് ഓഡിറ്റോറിയത്തിൽ നടന്നു. പൂർണമായും കാർഷിക മേഖലയെ ആശ്രയിക്കുന്ന പഞ്ചായത്തിൽ കാർഷിക മേഖലക്ക് ഊന്നൽ നൽകികൊണ്ടുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.24,1,45 607  വരവും, 23,88,69025 രൂപ ചിലവും പ്രതീക്ഷിക്കുന്ന മിച്ച ബഡ്ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകളേൽ അവതരിപ്പിച്ചത്. കാർഷിക മേഖലക്ക് മുൻ‌തൂക്കം നൽകുന്നതിനൊപ്പം ഗ്രാമീണ റോഡുകളുടെ നവീകരണം,കുടിവെള്ള പദ്ധതികൾ,മാലിന്യസംസ്‌കരണം,വനിതകൾക്കും യുവാക്കൾക്കുമായിട്ടുള്ള നവീന പദ്ധതികൾ,വയോജങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ എസ്‌ സി, എസ് റ്റി വിദ്യാർത്ഥികളുടെ പഠനസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ,ആരോഗ്യമേഖല വികസനം,മുള്ളൻതണ്ട് ടുറിസം പദ്ധതി, നീന്തൽകുളം ,വനിതാ ജിം,ക്ഷീരകർഷകർക്കുള്ള സഹായ പദ്ധതി എന്നിവക്ക് പുറമെ തൊഴിൽഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 7,12, 37025 രൂപയുടെ വികസനപ്രവർത്തനങ്ങളുമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാർഷിക മേഖലക്ക് കൂടുതൽ തുക അനുവദിക്കണം ,വീടുകളുടെ അറ്റകുറ്റപണികൾ നടത്താനുള്ള തുക വർഷങ്ങളായി ആവിശ്യപെടുന്നുണ്ടെങ്കിലും ബഡ്ജറ്റിൽ ഈ കാര്യം പരിഗണിക്കുകയുണ്ടായില്ലെന്നും ഇത് പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ മെമ്പർമാർ പറഞ്ഞു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന ബഡ്‌ജറ്റ്‌ സമ്മേളനത്തിൽ ,ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻകുമാർ, പഞ്ചായത്ത് മെമ്പർമാർ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബു സുരേഷ് ,പഞ്ചായത്ത് ഭരണനിർവഹണ ഉദ്യോഹസ്ഥർ വിവിധ വകുപ്പുകളിലെ ഉദ്യോഹസ്ഥർ,കുടുംബശ്രീ പ്രവർത്തകർ,ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow