ഇടുക്കി വണ്ടിപ്പെരിയാറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

2023 ഡിസംബർ 24 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ച് പോലീസ് വാദം ഇങ്ങനെ. 2023 ഡിസംബർ 24 ആം തീയതി ക്രിസ്തുമസ് ആഘോഷ പരിപാടികളുടെ ഭാഗമായി വണ്ടിപെരിയാർ തങ്കമലയിലെ ഒരു ദേവാലയത്തിൽ കുട്ടിയും മറ്റു ബന്ധുക്കളും എത്തുകയും പരിപാടി കഴിഞ്ഞതിനുശേഷം ബന്ധുക്കളും അടുത്തുള്ള വീട്ടുകാരും വീടുകളിലേക്ക് പോവുകയും ചെയ്തു.ഈ സമയത്ത് ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ വീട്ടിൽ കൊണ്ട് വിടാൻ എന്ന വ്യാജേന കൊണ്ടുപോവുകയും വഴിയിൽ വച്ച് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. സംഭവത്തിനുശേഷം കുട്ടി കുറച്ചുദിവസം സ്കൂളിൽ വരാതിരിക്കുകയും ഇതുമായി ബന്ധപ്പെട്ട നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തുവരുന്നത്.
തുടർന്ന് ചൈൽഡ് ലൈനിന്റെ നിർദ്ദേശപ്രകാരം വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. തുടർന്ന് വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റിൽ താമസിക്കുന്ന ജോൺ ഗണേശൻ 27 എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പെൺകുട്ടി പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആൾ ആയതുകൊണ്ട് തന്നെ കുട്ടികൾക്കെതിരായ അതിക്രമം,പീഡനം,എസ് സി , എസ് ടി എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസനാണ് അന്വേഷണ ചുമതല.വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ കെ, നിയാസ് പി എം,ജേക്കബ് ജോൺ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് ചെറിയാൻ, വനിത സിവിൽ പോലീസ് ഓഫീസർ ലിജിത വി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ്പ്രതിയെ അറസ്റ്റ് ചെയ്തത്.പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.